Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഹാറിൽ സർക്കാർ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ പങ്കെടുത്ത രണ്ട് പേർ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; മരിച്ച രണ്ട് പേരുടെയും കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപവീതം അടിയന്തര സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ

ബിഹാറിൽ സർക്കാർ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ പങ്കെടുത്ത രണ്ട് പേർ മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; മരിച്ച രണ്ട് പേരുടെയും കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപവീതം അടിയന്തര സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ

സ്വന്തം ലേഖകൻ

പട്ന: ബിഹാറിൽ സർക്കാർ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത രണ്ടുപേർ മരിച്ചു. ഹൃദയാഘാതംമൂലമാണ് രണ്ടു പേരും മരിച്ചത്. സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ മുഹമ്മദ് ദൗദും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. മരിച്ച സ്ത്രീയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ദർഭംഗ്ര ജില്ലയിൽ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കവെയാണ് മുഹമ്മദ് ദൗദ് (55) മരിച്ചത്. സമസ്തിപുർ ജില്ലയിൽ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.

രണ്ടു പേരുടെയും കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപവീതം അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദർഭംഗ്രയിലെ ഉറുദു മീഡിയം സ്‌കൂളിലെ അദ്ധ്യാപകനായ മുഹമ്മദ് ദൗദ് മനുഷ്യച്ചങ്ങലയുടെ ഭാഗമായി നിൽക്കവെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മനുഷ്യച്ചങ്ങലയിൽ അണിനിരക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ജനങ്ങളോട് ആഹ്വാനം ചെയ്തത്. അതിനിടെ, രണ്ടുപേർ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP