Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്ത് ഫെബ്രുവരി 23, 24 തീയതികളിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ

രാജ്യത്ത് ഫെബ്രുവരി 23, 24 തീയതികളിൽ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. കാർഷികപ്രശ്നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിൽ പണിമുടക്ക് പ്രഖ്യാപിച്ചത്.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ടാണ് പണിമുടക്കിന് കഴിഞ്ഞമാസം ട്രേഡ് യൂണിയനുകൾ തീരുമാനമെടുത്തത്. എന്നാൽ തീയതി തീരുമാനിച്ചിരുന്നില്ല. തീയതിയുടെ കാര്യത്തിലാണ് ഇപ്പോൾ പ്രഖ്യാപനം വന്നിരിക്കുന്നത്. ഫെബ്രുവരിയിൽ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത് 23, 24 തീയതികളിലായി രണ്ട് ദിവസത്തെ പൊതുപണിമുടക്ക് രാജ്യത്താകമാനം നടത്താനാണ് ട്രേഡ് യൂണിയൻ സംഘടനകളുടെ തീരുമാനം.

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ തയാറായെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പന, വ്യവസായ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഉയർത്തിക്കാട്ടിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP