Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാർട്ടി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പരസ്പരം ഏറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ; ഗാന്ധിഭവന് മുന്നിലെ നേതാക്കളുടെ ഗുസ്തിപിടുത്തം അവസാനിച്ചത് പൊലീസ് ഇടപെട്ടതോടെ

പാർട്ടി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പരസ്പരം ഏറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ; ഗാന്ധിഭവന് മുന്നിലെ നേതാക്കളുടെ ഗുസ്തിപിടുത്തം അവസാനിച്ചത് പൊലീസ് ഇടപെട്ടതോടെ

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിനിടയിൽ തമ്മിൽത്തല്ലി നേതാക്കന്മാർ. മധ്യപ്രദേശിലെ കോൺഗ്രകസ് നേതാക്കളായ ദേവേന്ദ്രസിങ് യാദവ്, ചന്ദു കുഞ്ചിർ എന്നിവരാണ് ഇൻഡോറിലെ കോൺഗ്രസ് ഓഫീസായ ഗാന്ധിഭവന് പുറത്തുവെച്ച് ഏറ്റുമുട്ടിയത്. റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഇൻഡോറിലെ കോൺഗ്രസ് ആസ്ഥാനമായ ഗാന്ധി ഭവനിൽ മുഖ്യമന്ത്രി കമൽ നാഥ് ത്രിവർണ പതാക ഉയർത്താനായി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം.

വാക്കുതർക്കത്തെ തുടർന്ന് സംഭവം കൈയാങ്കളിയിൽ അവസാനിക്കുകയായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള തർക്കത്തിന്റെ കാരണം അവ്യക്തമാണ്. ഇരുവരും പരസ്പരം മർദിക്കാൻ തുടങ്ങിയതോടെ പൊലീസും മറ്റു പ്രവർത്തകരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി. പിന്നീട് മുഖ്യമന്ത്രി കമൽനാഥ് സ്ഥലത്തെത്തുകയും പതാക ഉയർത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP