Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് കുട്ടികളുടെ ജീവനെടുത്തത് സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമ്മിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്ന് വീണ്; ശൗചാലയ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം

രണ്ട് കുട്ടികളുടെ ജീവനെടുത്തത് സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമ്മിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്ന് വീണ്; ശൗചാലയ നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: സ്വച്ഛ് ഭാരത് പദ്ധതിയിൽ നിർമ്മിച്ച ശൗചാലയത്തിന്റെ ഭിത്തി തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. മധ്യപ്രദേശിലെ ശിവപുരിയിൽ രാത്ഗേദ ഗ്രാമത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട രാജ(ഏഴ്) പ്രിൻസ്(ആറ്) എന്നിവരാണ് മരിച്ചത്. ശൗചാലയത്തിന്റെ നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായും ഇതാണ് അപകടത്തിന് കാരണമായതെന്നും ആരോപണമുണ്ട്. ഇതിനെത്തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചതായി ജില്ലാ പഞ്ചായത്ത് സിഇഒ. എച്ച്.പി. വർമ്മ അറിയിച്ചു.

അതേസമയം, സംഭവത്തിൽ കഴിഞ്ഞ 15 വർഷം സംസ്ഥാനം ഭരിച്ച ബിജെപി സർക്കാരാണ് കുറ്റക്കാരെന്ന് കോൺഗ്രസ് എംഎൽഎ പൊഹാരി സുരേഷ് ആരോപിച്ചു. കഴിഞ്ഞ 15 വർഷം ബിജെപിയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചതെന്നും എന്നാൽ ഇപ്പോൾ കോൺഗ്രസ് സർക്കാരാണ് ഭരണത്തിലെന്നും അതിനാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും എംഎൽഎ അറിയിച്ചു. അപകടമുണ്ടായ ശൗചാലയങ്ങൾ തന്റെ കാലയളവിൽ നിർമ്മിച്ചതല്ലെന്നായിരുന്നു സംഭവത്തെക്കുറിച്ചുള്ള വില്ലേജ് അസിസ്റ്റന്റ് സെക്രട്ടറിയുടെ പ്രതികരണം.

വെളിയിട വിസർജന വിമുക്തമായി പ്രഖ്യാപിച്ച ഗ്രാമത്തിലെ ശൗചാലയങ്ങളെല്ലാം ഉപയോഗശൂന്യമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്ത നിലയിലായതിനാൽ ഇപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് മല-മൂത്ര വിസർജനം നടക്കുന്നതെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP