Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻഫോസിസിലും സ്ത്രീകൾക്കു സുരക്ഷയില്ലേ? ഇൻഫോസിസ് ക്യാമ്പസിനുള്ളിൽ ക്യാന്റീൻ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റ്

ഇൻഫോസിസിലും സ്ത്രീകൾക്കു സുരക്ഷയില്ലേ? ഇൻഫോസിസ് ക്യാമ്പസിനുള്ളിൽ ക്യാന്റീൻ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റ്

പുനെ: ഇൻഫോസിസ് ക്യാമ്പസിൽ ക്യാന്റീൻ ജീവനക്കാരിയെ അറസ്റ്റു ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. രാജ്യത്തെ ഐടി കമ്പനിയിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്നു തെളിയിക്കുന്നതാണു സംഭവം.

ഇൻഫോസിസ് ഫേസ് 1 കാമ്പസിൽ ഡിസംബർ 27നായിരുന്നു സംഭവം. ഇൻഫോസിസ് കാന്റീനിൽ കാഷ്യറായി ജോലി ചെയ്തിരുന്ന 25കാരിയെ ഹൗസ് കീപിങ് വിഭാഗത്തിലെ രണ്ടു ജീവനക്കാരാണ് വാഷ് റൂമിൽ വച്ച് പീഡനത്തിനിരയാക്കിയത്.

ഇവരിലൊരാൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പൊലീസിൽ പരാതിപ്പെട്ടാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറ!യുന്നു. ഭീഷണി മറികടന്ന് ഹിൻജേവാഡി പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച യുവതി പരാതി നൽകുകയായിരുന്നു. ഇതേതുടർന്നാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്.

പ്രകാശ് മഹാഡിക്, പരിതോഷ് ബാഗ് എന്നിവരാണ് അറസ്റ്റിലായത്. കരാർ ജീവനക്കാരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും ലൈംഗിക പീഡന സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്നതാണ് കമ്പനിയുടെ നയമെന്നും ഇൻഫോസിസ് അധികൃതർ അറിയിച്ചു.

തുടർച്ചയായി ഇതു രണ്ടാം തവണയാണ് ഇൻഫോസിസ് ക്യാമ്പസിൽ സ്ത്രീകൾക്കെതിരെ അതിക്രമം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബംഗലൂരുവിലെ ഇൻഫോസിസ് ക്യാമ്പസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ക്യാമ്പസിലെ തന്നെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചില സ്ത്രീകൾ ഈ മെയിൽ വഴി ആരോപണമുന്നയിച്ചിരുന്നു. സംഭവം കമ്പനിയുടെ ഉന്നതത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായില്ലെന്നും സ്ത്രികൾ മെയിലിൽ പാരാതിപ്പെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP