Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈ കുർളയിൽ യുവതിയുടെ കൊലപാതകം: കേസിൽ രണ്ട് പേർ അറസ്റ്റിൽ

മുംബൈ കുർളയിൽ യുവതിയുടെ കൊലപാതകം: കേസിൽ രണ്ട് പേർ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മുംബൈയിലെ കുർളയിൽ 20കാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഗോവണ്ടി സ്വദേശികളാണ് അറസ്റ്റിലായത്. രേഹാൻ, അഫ്‌സൽ എന്നീ രണ്ട് പേരാണ് അറസ്റ്റ് ചെയ്തത്. ഗോവണ്ടി സ്വദേശിയായ യുവതിയെ രേഹാന് നേരത്തേ പരിചയമുണ്ടായിരുന്നു.

ഇവർ തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഗോവണ്ടിയിൽ നിന്ന് യുവതിയെ കുർളയിൽ എത്തിച്ച് ആളൊഴിഞ്ഞ് കെട്ടിടത്തിന്റെ ടെറസിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ ബലാത്സംഗത്തിനും യുവതി ഇരയായി. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്. ടെറസിൽ കയറിയ മൂന്ന് യുവാക്കളാണ് മൃതദേഹം കണ്ടത്. യുവാക്കൾ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP