Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യത്യസ്ത മതങ്ങളിൽപ്പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച് ബൈക്കിൽ സഞ്ചരിച്ചതിന് മർദ്ദനം; കേസിൽ രണ്ട് പേർ ബെംഗളൂരുവിൽ അറസ്റ്റിൽ

വ്യത്യസ്ത മതങ്ങളിൽപ്പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച് ബൈക്കിൽ സഞ്ചരിച്ചതിന് മർദ്ദനം; കേസിൽ രണ്ട് പേർ ബെംഗളൂരുവിൽ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

ബെംഗളൂരു: ബെംഗളൂരുവിൽ വ്യത്യസ്ത മതങ്ങളിൽപ്പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച് ബൈക്കിൽ സഞ്ചരിച്ചതിന് ഇരുവരേയും തടഞ്ഞുനിർത്തി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അതിക്രമത്തിന്റെ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തിൽ കേസെടുത്തതായി രണ്ടുപേരെ അറസ്റ്റു ചെയ്തതായും പൊലീസ് സ്ഥിരീകരിച്ചു. ഇരുചക്ര വാഹനത്തിൽ ഒന്നിച്ചു സഞ്ചരിച്ച സ്ത്രീയേയും പുരുഷനെയും അക്രമികൾ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതും മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. എന്തിനാണ് ഒന്നിച്ച് സഞ്ചരിക്കുന്നതെന്ന് അക്രമികൾ ചോദിക്കുന്നുണ്ട്. സ്ത്രീ അവരോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചുവെങ്കിലും അക്രമികൾ ചെവിക്കൊണ്ടില്ല.

ബെംഗളൂരുവിലെ ഡയറി സർക്കിളിന് സമീപമാണ് സദാചാര ഗുണ്ടായിസം നടന്നത്. സ്വകാര്യ ബാങ്ക് ജീവനക്കാരനും ഒപ്പം സഞ്ചരിച്ച സഹപ്രവർത്തകയ്ക്കുമാണ് അതിക്രമം നേരിടേണ്ടിവന്നത്. അക്രമികൾ പകർത്തിയ വീഡിയോ ദൃശ്യമാണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതേത്തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിഷയത്തിൽ ഇടപെടുകയും അക്രമികളെ ഉടൻ പിടികൂടണമെന്ന് പൊലീസിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഇത്തരം സംഭവങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ട്വീറ്റ് ചെയ്തു. ബെംഗളൂരു പൊലീസ് ഉടൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നിയമ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും കർണാട

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP