Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊതു സ്ഥലത്ത് തുപ്പിയതിന് കേസെടുത്തത് രണ്ടുപേർക്കെതിരെ; കൊവിഡ് നിയന്ത്രണം കർശനമാക്കി രാജസ്ഥാൻ

പൊതു സ്ഥലത്ത് തുപ്പിയതിന് കേസെടുത്തത് രണ്ടുപേർക്കെതിരെ; കൊവിഡ് നിയന്ത്രണം കർശനമാക്കി രാജസ്ഥാൻ

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: കൊവിഡ് നിയന്ത്രണം കർശനമാക്കി രാജസ്ഥാൻ. പൊതുസ്ഥലത്ത് തുപ്പിയതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചൈൻ സ്വദേശികളായ ഗണേശ്, രാജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് ജാമ്യത്തിൽ വിട്ടു. പൊതുസ്ഥലത്ത് തുപ്പിയതിന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസാണിതെന്ന് ഭരത്പുർ എഎസ്‌പി സുരേഷ് കിഞ്ചി പറഞ്ഞു. ഇത്തരത്തിൽ പാന്മസാല പോലുള്ളവ ഉപയോ​ഗിച്ച് പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥാലങ്ങളിൽ തുപ്പുന്നത് രാജസ്ഥാൻ സർക്കാർ നേരത്തെ തന്നെ നിരോധിച്ചിരുന്നു. കേന്ദ്രസർക്കാരും പൊതുസ്ഥലത്ത് തുപ്പുന്നത് ശിക്ഷാർഹമാക്കണമെന്ന് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP