Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

പിതാവിനെ ശ്വാസം മുട്ടിച്ച് കൊന്നത് സർക്കാർ ജോലിക്കായി; കൊലപാതകത്തിന് എല്ലാ സഹായവും ചെയ്ത് ഒപ്പം നിന്നത് സ്വന്തം അമ്മയും സഹോദരനും; ഹൃദയാഘാതമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചെങ്കിലും പ്രതികൾ പിടിയിലായത് ചിലർക്ക് സംശയം തോന്നിയതോടെ

പിതാവിനെ ശ്വാസം മുട്ടിച്ച് കൊന്നത് സർക്കാർ ജോലിക്കായി; കൊലപാതകത്തിന് എല്ലാ സഹായവും ചെയ്ത് ഒപ്പം നിന്നത് സ്വന്തം അമ്മയും സഹോദരനും; ഹൃദയാഘാതമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചെങ്കിലും പ്രതികൾ പിടിയിലായത് ചിലർക്ക് സംശയം തോന്നിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: സർക്കാർ ജീവനക്കാരനായ പിതാവിനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് അച്ഛൻ മരിക്കുമ്പോൾ സർക്കാർ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ. 25കാരനായ യുവാവ് കൊലപാതകം നടത്തിയത്. തെലങ്കാനയിലെ കോതൂർ ഗ്രാമത്തിലാണ് ദാരുണ സംഭവം. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ മുഖ്യപ്രതിയായ 25 കാരനെയും ഇളയ സഹോദരനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരുടെ അമ്മ ഒളിവിലാണ്.

മെയ് 26ന് രാത്രി ഉറങ്ങുന്നതിനിടെയാണ് മൂത്ത മകൻ കൂടിയായ യുവാവ് 55 വയസുള്ള അച്ഛനെ കൊലപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചെന്നാണ് ഇവർ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ ചിലർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പോസ്റ്റുമോർട്ടം നടത്തി. ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സർക്കാർ സർവീസിൽ പമ്പ് ഓപറേറ്ററായി ജോലി ചെയ്യുന്ന അച്ഛനെ കൊലപ്പെടുത്തിയത് ആശ്രിത നിയമനത്തിലൂടെ ജോലി നേടാനാണെന്ന് യുവാവ് ചോദ്യം ചെയ്തപ്പോൾ പൊലീസിനോട് സമ്മതിച്ചു.

ഉറങ്ങുന്നതിനിടെ തോർത്ത് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് യുവാവ് വ്യക്തമാക്കി. പോളി ഡിപ്ലോമക്കാരനായ മൂത്ത മകന് സർക്കാർ ജോലി ലഭിക്കാനായി അമ്മയും സഹോദരനും ഇതിന് സമ്മതം മൂളി. ഇവരുടെ അനുവാദത്തോടെയാണ് അച്ഛനെ കൊന്നതെന്നും ഇയാൾ സമ്മതിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP