Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ജെറ്റ് എയർവേസിൽ ആകാശത്തു വച്ച് എയർഹോസ്റ്റസുമാർക്കു നേരെ പീഡനശ്രമം; മദ്യലഹരിയിൽ രണ്ടു വനിതാ ജീവനക്കാരെ കടന്നുപിടിച്ച യാത്രക്കാരൻ അറസ്റ്റിൽ

ജെറ്റ് എയർവേസിൽ ആകാശത്തു വച്ച് എയർഹോസ്റ്റസുമാർക്കു നേരെ പീഡനശ്രമം; മദ്യലഹരിയിൽ രണ്ടു വനിതാ ജീവനക്കാരെ കടന്നുപിടിച്ച യാത്രക്കാരൻ അറസ്റ്റിൽ

നാഗ്പൂർ: മുംബൈ - നാഗ്പൂർ ജെറ്റ് എയർവേസ് വിമാനത്തിൽ രണ്ടു വനിതാ ജീവനക്കാർക്കെതിരെ പീഡന ശ്രമം. യുവതികളുടെ പരാതി പ്രകാരം 41 ഇ നമ്പർ സീറ്റിലിരുന്ന ആകാശ് ഗുപ്തയെ (23) പൊലീസ് അറസ്റ്റ് ചെയ്തു. ജെറ്റ് എയർവേസ് ഫ്‌ലൈറ്റ് 9എസ് 24460 വിമാനത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. മധ്യപ്രദേശിലെ ബാലഘട്ട് സ്വദേശിയായ ഗുപ്ത മദ്യപിച്ചിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്.

ഗോവയിൽ അവധിക്കാലം ചെലവഴിച്ചശേഷം തിരിച്ചു മുംബൈയിൽനിന്നു നാഗ്പൂരിലേക്കുള്ള യാത്രയിലായിരുന്നു ഗുപ്ത. മുംബൈയിൽനിന്നായിരിക്കാം ഇയാൾ മദ്യപിച്ചതെന്നാണ് അനുമാനം. വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്ന വനിതാ ജീവനക്കാരുടെ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു ഇയാൾ. ഉടൻതന്നെ മറ്റു ജീവനക്കാരെ ഇവർ വിവരമറിയിച്ചു. എന്നാൽ അവരോടും ഇയാൾ തർക്കിക്കുകയായിരുന്നു.

ഇരുവരും വിമാനഅധികൃതർക്ക് പരാതി എഴുതി നൽകിയിട്ടുണ്ട്. പരാതി ക്യാപ്റ്റൻ ഗോപാൽസിങ് മോഹാൻസിങ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്സിന് കൈമാറിയതിനെ തുടർന്ന് മദ്ധ്യപ്രദേശ് ബലാഗട്ടുകാരനായ ഗുപ്തയെ സോൺഗാവൻ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഗുപ്തയെ പൊലീസ് ചോദ്യം ചെയ്യുകയും കോടതിക്ക് മുമ്പിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തിൽ വച്ച് നന്നായി മദ്യപിച്ച ഇയാൾ ലഹരിയിൽ രണ്ട് എയർ ഹോസ്റ്റസുമാരോട് ആഹാരം നൽകുമ്പോൾ മോശമായി പെരുമാറുകയായിരുന്നു. കയ്യിലും ശരീരഭാഗത്തും കയറിപ്പിടിക്കുകയും അപ്പോൾ തന്നെ എയർഹോസ്റ്റസുമാർ വിവരം ക്രൂവിനെ അറിയിക്കുകയും അവർ ഗുപ്തയെ തടയുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP