Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ട്വിറ്റർ പക്ഷി'യെ പരസ്യമായി പൊരിച്ചു; ട്വിറ്റർ ഓഫിസിലേക്ക് പാർസൽ അയച്ചു; വേറിട്ട പ്രതിഷേധം പുലിവാലായതോടെ നടപടിയുമായി കോൺഗ്രസ്

'ട്വിറ്റർ പക്ഷി'യെ പരസ്യമായി പൊരിച്ചു; ട്വിറ്റർ ഓഫിസിലേക്ക് പാർസൽ അയച്ചു; വേറിട്ട പ്രതിഷേധം പുലിവാലായതോടെ നടപടിയുമായി കോൺഗ്രസ്

ന്യൂസ് ഡെസ്‌ക്‌

ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് 'ട്വിറ്റർ പക്ഷി'യെ വറുത്ത പ്രാദേശിക കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ.

ആന്ധ്ര പ്രദേശിലെ കോൺഗ്രസ് നേതാവ് ജി.വി ശ്രീരാജിന്റെ നേതൃത്വത്തിലാണ് ട്വിറ്റർ പക്ഷിയെന്ന പേരിൽ കാടയെ വറുത്ത് പ്രതിഷേധിച്ചത്. ഇതിന്റെ വിഡിയോ സോഷ്യൽ വൈറലായിരുന്നു. തുടർന്നാണ് കോൺഗ്രസ നേതൃത്വം ഇവരെ സസപെൻഡ് ചെയതത്.

വിഡിയോ വൈറലായതോടെയാണ്, വേറിട്ട പ്രതിഷേധം പുലിവാലായത്. ഇയാളെ പാർട്ടിയിൽനിന്നും സസ്‌പെൻഡ് ചെയ്തതായി ആന്ധ്രപ്രദേശ് കോൺഗ്രസ് നേതൃത്വം അറിയിച്ചു.

മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് 'ട്വിറ്റർ പക്ഷി'യെ പരസ്യമായി എണ്ണയിലിട്ട് പൊരിച്ച് പ്രതിഷേധിച്ചത്. പൊരിച്ച പക്ഷിയെ ട്വിറ്റർ ഓഫിസിലേക്ക് പാർസൽ അയയ്ക്കുകയും ചെയ്തു. ജി.വി.ശ്രീരാജിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്തിന്റെ പേരിലാണെങ്കിലും ഒരു പക്ഷിയെ ഉപദ്രവിച്ച നടപടിയോട് യോജിക്കാനാകില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് രാഹുലിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചിരുന്നു. ദേശീയ ബാലാവകാശ കമീഷന്റെ നിർദേശപ്രകാരമാണ് അക്കൗണ്ടിനെതിരെ നടപടിയെടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് 'ട്വിറ്റർ പക്ഷി'യെ വറുത്തതും ഗുരുഗ്രാമിലെ ഓഫിസിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തത്.

ഈ നടപടിയിൽ കോൺഗ്രസിനുള്ളിൽ അമർഷം ഉണ്ടായിരുന്നു. ശ്രീരാജ അടക്കമുള്ളവരോട് കോൺഗ്രസ് വിശദീകരണം തേടിയിരുന്നു. അതിന് പിന്നാലെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന സസപെൻഡ് ചെയതത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP