Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു ചെറിയ സ്‌കൂളിൽ 28 ജോഡി ഇരട്ടകൾ; പലരെയും തിരിച്ചറിയാൻ വയ്യാത്ത സാമ്യം; ഇരട്ടകളുടെ ദിനം ആഘോഷമാക്കി സ്‌കൂൾ മാനേജ്മെന്റ്

ഒരു ചെറിയ സ്‌കൂളിൽ 28 ജോഡി ഇരട്ടകൾ; പലരെയും തിരിച്ചറിയാൻ വയ്യാത്ത സാമ്യം; ഇരട്ടകളുടെ ദിനം ആഘോഷമാക്കി സ്‌കൂൾ മാനേജ്മെന്റ്

രു പക്ഷേ ഇരട്ടകളുടെ സ്‌കൂൾ എന്ന ബഹുമതിക്ക് അർഹമാകുന്നത് ആന്ധ്രപ്രദേശിലെ ചിറ്റൂരിലുള്ള കാംഫോർഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിനായിരിക്കും. ഒരേ പോലുള്ള 28 ജോഡി ഇരട്ടകളാണ് ഈ ചെറിയ സ്‌കൂളിലുള്ളത്. പലരെയും തമ്മിൽ തിരിച്ചറിയാൻ വയ്യാത്ത സാമ്യമാണുള്ളത്. ഇരട്ടകൾക്കായി സ്‌കൂൾ മാനേജ്മെന്റ് ഒരു പ്രത്യേക ഇവന്റ് വരെ ഈ സ്‌കൂളിൽ സംഘടിപ്പിക്കുകയുണ്ടായെന്നാണ് റിപ്പോർട്ട്. അന്നേ ദിവസം അവർ നല്ല വർണാഭമായ വസ്ത്രങ്ങൾ അണിഞ്ഞ് സ്‌കൂളിലെത്തുകയും ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി.

സ്‌കൂളിൽ 16ഓളം ഇരട്ടക്കുട്ടികളുടെ ജോഡികളുണ്ടെന്ന് തിരിച്ചറിഞ്ഞ മുതലാണ് കുറച്ച് വർഷങ്ങളായി കൊല്ലം തോറും ഇത്തരത്തിൽ ഇരട്ടകളുടെ ദിനം ഇവിടെ ആഘോഷിച്ച് വരുന്നത്.എന്നാൽ ഇരട്ടകളെ ഇവിടെ ചേരാൻ പ്രേരിപ്പിക്കുന്നതിനായുള്ള പ്രത്യേക നയങ്ങളൊന്നുമില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. നിലവിൽ നാല് വയസിനും 16വയസിനും ഇടയിൽ പ്രായമുള്ള 28 ജോഡി ഇരട്ടകളാണ് സ്‌കൂളിലുള്ളത്.

ഇപ്പോഴുള്ള ഇരട്ട ജോഡികളിൽ 10 എണ്ണം പെൺകുട്ടികളാണ്. 12 ജോഡികൾ ആൺകുട്ടികളുമാണ്. ആറെണ്ണം മിശ്രിത ജോഡികളുമാണ്. പ്രസ്തുത സ്‌കൂളിൽ മൊത്തം 1,070 കുട്ടികളാണ് പഠിക്കുന്നത്. വർഷം തോറും സംഘടിപ്പിക്കുന്ന ഇരട്ടകളുടെ ദിനത്തിൽ ജോഡികൾ ഒരേ പോലുള്ള വസ്ത്രം ധരിച്ചാണ് സ്‌കൂളിലെത്തുന്നത്.

എന്നാൽ ഇത്തരത്തിൽ നിരവധി ഇരട്ടകൾ സ്‌കൂളിലുള്ളത് ചിലപ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കാറുമുണ്ട്. ടീച്ചർമാർക്ക് ഇവരെ പലപ്പോഴും പരസ്പരം തിരിച്ചറിയാൻ സാധിക്കാറില്ലെന്നാണ് അവർ പറയുന്നത്.തികച്ചും യാദൃശ്ചികമായിട്ടാണ് ഇത്രയും ഇരട്ടകൾ സ്‌കൂളിൽ ചേർന്നിരിക്കുന്നതെന്നും തങ്ങൾ അതിനായി ബോധപൂർവം ശ്രമങ്ങൾ നടത്തിയിട്ടില്ലെന്നും സ്‌കൂൾ അധികൃതർ പറയുന്നു. ചിറ്റൂരിലും സമീപ പ്രദേശങ്ങളിലും ഇരട്ടകൾ ജനിച്ചാൽ അവർ കാംഫോർഡ് സ്‌കൂളിനെ കുറിച്ചാണ് ആദ്യം ചിന്തിക്കുന്നത്.തുടർന്ന് സമയമാകുമ്പോൾ ഇവിടെചേർക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP