Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീരമൃത്യു വരിച്ച പൊലീസുകാരന്റെ മകനെ തോളിലേറ്റി വിങ്ങിപ്പൊട്ടുന്ന എസ്‌പി; സമൂഹ മാധ്യമത്തിൽ വൈറലായ ചിത്രം കണ്ട് നെഞ്ചു പിടഞ്ഞ് രാജ്യം; ശ്രീനഗർ എസ്എസ്‌പി ഹസീബ് മുഗൾ തോളിലേറ്റിയത് സബ് ഇൻസ്പെക്ടർ അർഷദ് ഖാന്റെ നാലുവയസുകാരൻ മകനെ; ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ജമ്മു കശ്മീർ പൊലീസ്

വീരമൃത്യു വരിച്ച പൊലീസുകാരന്റെ മകനെ തോളിലേറ്റി വിങ്ങിപ്പൊട്ടുന്ന എസ്‌പി; സമൂഹ മാധ്യമത്തിൽ വൈറലായ ചിത്രം കണ്ട് നെഞ്ചു പിടഞ്ഞ് രാജ്യം; ശ്രീനഗർ എസ്എസ്‌പി ഹസീബ് മുഗൾ തോളിലേറ്റിയത് സബ് ഇൻസ്പെക്ടർ അർഷദ് ഖാന്റെ  നാലുവയസുകാരൻ മകനെ; ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ജമ്മു കശ്മീർ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: രാജ്യത്തെ ഏറെ ഞെട്ടിച്ച പുൽവാമ ഭികരാക്രമണം നടന്ന് ആഴ്‌ച്ചകൾ പിന്നിടുന്ന വേളയിലും അശാന്തി നിറഞ്ഞ പ്രദേശമായി മാറുകയാണ് ജമ്മു കശ്മീർ. ഇക്കഴിഞ്ഞ ബുധനാഴ്‌ച്ച അനന്ത്നാഗിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പരുക്കേറ്റ സബ് ഇൻസ്പെക്ടർ അർഷാദിന്റെ സംസ്‌കാര ചടങ്ങുകൾക്കിടെ അദ്ദേഹത്തിന്റെ മകനേയും തോളിലേറ്റി വിങ്ങിപ്പൊട്ടുന്ന ശ്രീനഗർ എസ്എസ്‌പി ഹസീബ് മുഗളിന്റെ ചിത്രമാണ് ഇപ്പോൾ ഏവരുടേയും കണ്ണ് നിറയ്ക്കുന്നത്. അർഷദിന്റെ മൃതദ്ദേഹത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്ന വേളയിൽ ഉന്നത ഉദ്യോഗസ്ഥൻ പൊട്ടിക്കരയുന്ന ചിത്രം ഇപ്പോൾ രാജ്യത്തെ തന്നെ കണ്ണീരിൽ കുതിർക്കുകയാണ്.

അനന്ത്‌നാഗിൽ സിആർപിഎഫ് പട്രോൾ സംഘത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ ജമ്മു കശ്മീർ പൊലീസിലെ സബ് ഇൻസ്‌പെക്ടറായ അർഷദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച അർഷദ് ഞായറാഴ്ചയാണ് വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഹസീബ്, അർഷദ് ഖാന്റെ നാലുവയസ്സുകാരനായ മകൻ ഉഹ്ബാനെ തോളിലെടുത്ത് വിങ്ങിപ്പൊട്ടുന്നതിന്റെ വീഡിയോ ജമ്മു കശ്മീർ പൊലീസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ആക്രമണത്തിൽ വേറെ അഞ്ച് സൈനികരും വീരമൃത്യു വരിച്ചിരുന്നു. സംഘത്തിനു നേരെ ആക്രമണം നടത്തിയ ഭീകരവാദികളിൽ രണ്ടുപേരെ സുരക്ഷാസേന വധിക്കുകയും ചെയ്തു. അനന്ത്‌നാഗ് ടൗണിലെ സദാർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്നു അർഷദ്. ശ്രീനഗർ സിറ്റി സ്വദേശിയായ അർഷദ് 2002ലാണ് സംസ്ഥാന പൊലീസിൽ ചേർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP