Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഷമയെ തല്ലി നന്നാക്കണമെന്ന് ഭർത്താവ് സ്വരാജിനോട് ട്വീറ്റ്; അവരോട് മുസ്‌ളീം പ്രീണനം അവസാനിപ്പിക്കാൻ പറയണമെന്നും മുസ്‌ളീങ്ങൾ ബിജെപിക്ക വോട്ടുചെയ്യില്ലെന്നും ഉപദേശം; കേന്ദ്രമന്ത്രിക്കെതിരെ സോഷ്യൽമീഡിയ അധിക്ഷേപങ്ങൾ തുടരുന്നത് ഇങ്ങനെ

സുഷമയെ തല്ലി നന്നാക്കണമെന്ന് ഭർത്താവ് സ്വരാജിനോട് ട്വീറ്റ്; അവരോട് മുസ്‌ളീം പ്രീണനം അവസാനിപ്പിക്കാൻ പറയണമെന്നും മുസ്‌ളീങ്ങൾ ബിജെപിക്ക വോട്ടുചെയ്യില്ലെന്നും ഉപദേശം; കേന്ദ്രമന്ത്രിക്കെതിരെ സോഷ്യൽമീഡിയ അധിക്ഷേപങ്ങൾ തുടരുന്നത് ഇങ്ങനെ

ന്യൂഡൽഹി: മിശ്രവിവാഹിതരായ ദമ്പതികളോട് മതംമാറാൻ ആവശ്യപ്പെ്ട്ട വിഷയത്തിൽ ഇടപെട്ടതിന് കേന്ദ്ര മന്ത്രി സുഷമാ സ്വരാജിനെതിരെ സോഷ്യൽ മീഡിയയിൽ തുടങ്ങിയ പ്രചരണം അവരുടെ ഭർത്താവിലേക്ക് വരെ എത്തുന്നു. സൈബർ ആക്രമണം ഇപ്പോൾ സുഷമയുടെ ഭർത്താവ് സ്വരാജ് കൗശലിലേക്കും വ്യാപിച്ചിരിക്കുകയാണ്. നിങ്ങളുടെ ഭാര്യ സുഷമ സ്വരാജിനെ തല്ലി നന്നാക്കണമെന്നും മുസ്ലിം പ്രീണനം ആവശ്യമില്ലെന്ന് പഠിപ്പിക്കണമെന്നുമാണ് അദ്ദേഹത്തിന് ട്വിറ്റർ സന്ദേശമായി ലഭിച്ച ഉപദേശം.

ഇന്ന് രാത്രി അവർ വീട്ടിലെത്തുമ്പോൾ നല്ല തല്ലുകൊടുക്കണം. എന്നിട്ട് അവരോട് മുസ്ലിം പ്രീണനം അവസാനിപ്പിക്കാൻ പറയണം. മുസ്ലീങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് അവരെ പറഞ്ഞു മനസിലാക്കണം. ഇതായിരുന്നു സ്വരാജിന് ലഭിച്ച ട്വീറ്റ്. മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാൻ ആവശ്യപ്പെട്ട പാസ്പോർട്ട് ഓഫീസർക്കെതിരെ നടപടിയെടുത്തതിന്റെ പേരിലാണ് മന്ത്രിക്കെതിരെ ഒരു വിഭാഗം സജീവമായി സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങൾ തുടങ്ങിയത്. എന്നാൽ താൻ നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

അധിക്ഷേപം ചൊരിഞ്ഞുകൊണ്ടുള്ള ചില ട്വീറ്റുകളും പങ്കുവച്ചായിരുന്നു അവയ്‌ക്കെതിരെ സുഷമ രംഗത്തെത്തിയത്. മന്ത്രിയുടെ നടപടികളെ വർഗീയമായി വ്യാഖ്യാനിച്ചുകൊണ്ടും അവരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുമായിരുന്നു ആക്രമണം. തനിക്കെതിരായി നടക്കുന്ന ഈ അധിക്ഷേപം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ജൂൺ 17 മുതൽ 23 വരെ താൻ വിദേശത്തായിരുന്നെന്നും തന്റെ അസാന്നിധ്യത്തിൽ ഇവിടെ സംഭവിച്ച കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.

തിരിച്ചുവന്നപ്പോൾ ചിലരുടെ ട്വീറ്റുകൾക്കൊണ്ട് ചിലർ തന്നെ ബഹുമാനിച്ചിരിക്കുകയാണെന്നു അത് ഞാൻ നിങ്ങൾക്കായി പങ്കുവയ്ക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് സുഷമ തനിക്കെതിരേ ആക്ഷേപങ്ങൾ ഉന്നയിച്ചുള്ള ആ ട്വീറ്റുകൾ പങ്കുവെച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP