Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബൈ-കൊൽക്കത്ത വിസ്താര വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; എട്ട് പേർക്ക് പരിക്ക്; മൂന്നുപേർ ഗുരുതരാവസ്ഥയിൽ; വിമാനത്തിലുണ്ടായിരുന്നത് 113 യാത്രക്കാർ

മുംബൈ-കൊൽക്കത്ത വിസ്താര വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; എട്ട് പേർക്ക് പരിക്ക്; മൂന്നുപേർ ഗുരുതരാവസ്ഥയിൽ; വിമാനത്തിലുണ്ടായിരുന്നത് 113 യാത്രക്കാർ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. സംഭവത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. 113 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചു. ഫ്ലൈറ്റ് യുകെ775 എന്ന വിമാനമാണ് ചുഴിയിൽപ്പെട്ടതെന്ന് വിസ്താര വക്താവ് പറഞ്ഞു.

ലാൻഡിങ്ങിന് 15 മിനിറ്റ് മുമ്പ് 17000-20000 അടി ഉയരത്തിലായിരുന്നു സംഭവം. നിർഭാഗ്യകരമായ സംഭവത്തിൽ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും വിസ്താര അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി അറിയിക്കും. മൺസൂൺ കാലാവസ്ഥ വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബെംഗളൂരു-കൊൽക്കത്ത വിമാനം റാഞ്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP