Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തുളു സിനിമ നടൻ സുരേന്ദ്ര ബണ്ട്വാളിനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കം

തുളു സിനിമ നടൻ സുരേന്ദ്ര ബണ്ട്വാളിനെ വെട്ടിക്കൊലപ്പെടുത്തി; കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: തുളു സിനിമ നടൻ സുരേന്ദ്ര ബണ്ട്വാളിനെ വെട്ടിക്കൊന്നു. ബുധനാഴ്ച ബണ്ട്വാൾ ബി.സി. റോഡിലെ അപ്പാർട്ട്മെന്റിലാണ് കൊലപാതകം നടന്നത്. ക്രിമിനൽ കേസുകളിലെ പ്രതിയാണ് സുരേന്ദ്ര ബണ്ട്വാൾ. ബി.സി. റോഡിലെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന സുരേന്ദ്രയെ ഒരു സംഘം ഫ്ളാറ്റിൽ അതിക്രമിച്ചെത്തി വെട്ടിവീഴ്‌ത്തിയെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ക്രിമിനൽ പശ്ചാത്തലമുള്ള സുരേന്ദ്ര ബണ്ട്വാൾ നേരത്തെ വിവിധ കേസുകളിലും ഉൾപ്പെട്ടിരുന്നു. 2018-ൽ ബിജെപി. പ്രവർത്തകരെ വടിവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായി. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP