Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആരാണ് 'ടുക്‌ഡെ ടുക്‌ഡെ ഗ്യാങ് ; ബിജെപി നേതാക്കളുടെ സ്ഥിരം കുറ്റക്കാരായ ഗ്യാങിനെ കണ്ടെത്താനായി വിവരാവകാശം സമർപ്പിച്ച് മാധ്യമപ്രവർത്തകൻ; അങ്ങനൊരു ഗ്യാങ്ങിനെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായുടെ മറുപടിയും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കോൺഗ്രസിന്‌റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം അഴിച്ചുവിട്ടപ്പോൾ പ്രധാനമന്ത്രി മോദിയും അഭ്യന്തരമന്ത്രി അമിത്ഷായുമടക്കമുള്ള ബി.ജെപി നേതാക്കൾ ഇതിന് മറുപടി നൽകിയത് 'ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്' എന്നായിരുന്നു.

ആർക്കം കേട്ടുകേൾവി മാത്രമുള്ളൊരു സംഘം ആരാന്നായിരുന്നു ജനങ്ങളും ഈ പ്രസ്താവനയോട് പ്രതികരിച്ചത്. രാജ്യത്ത് പ്രതിഷേധം ഉയരുമ്പോഴൊക്കെ ഈ ഗ്യാങ് ആയിരിക്കും ബിജെപി നേതാക്കളുടെ സ്ഥിരം കുറ്റക്കാർ. ഈ ഗ്യാങ് ആണ് പ്രശ്‌നങ്ങൾ മൊത്തം ഉണ്ടാക്കുന്നത് എന്നാണ് പ്രശ്‌നങ്ങൾ മൊത്തം ഉണ്ടാക്കുന്നത് അല്ലെങ്കിൽ ആ സംഘം ആരൊക്കെയാണ് അറിയിണമല്ലോ എന്ന ചോദ്യവും സോഷ്യൽ മീഡിയ പങ്കുവച്ചിരിക്കുകയാണ്.

ഇതറിയാനാണ് മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ സാകേത് ഗോഖലെ, ഈ 'ടുക്‌ഡെ ടുക്‌ഡെ ഗ്യാങി'നെ കുറിച്ചുള്ള വിവരങ്ങളും അതിലെ അംഗങ്ങളെ കുറിച്ചും ആഭ്യന്തരമന്ത്രാലയത്തോട് ഔദ്യോഗികമായി വിവരങ്ങൾ ആവശ്യപ്പെട്ടുള്ള ആർ.ടി.ഐ ഫയൽ ചെയ്തത്. ഡൽഹിയിലുള്ള 'ടുക്‌ഡെ ടുക്‌ഡെ ഗ്യാങി'നെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഡിസംബർ 26 ന് ഒരു പൊതുയോഗത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി തന്നെ പറയുന്ന സംഘത്തിൽ ആരൊക്കെയാണെന്ന് അറിയുകയായിരുന്നു ആർ.ടി.ഐയുടെ ലക്ഷ്യം.

എന്നാൽ ഈ 'ടുക്‌ഡെ ടുക്‌ഡെ ഗ്യാങി'നെ കുറിച്ചുള്ള ആർ.ടി.ഐക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ മറുപടി പ്രധാനമന്ത്രി മോദിക്കും മന്ത്രാലയം തലവൻ അമിത് ഷായ്ക്കും നാണക്കേടായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് 'ടുക്‌ഡെ ടുക്‌ഡെ ഗ്യാങി'നെ കുറിച്ച് യാതൊരു അറിവുമില്ലെന്നായിരുന്നു സാകേതിന് ലഭിച്ച മറുപടി. എന്താണ് 'ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്'?,

എന്തുകൊണ്ട് അത് യു.എ.പി.എ പ്രകാരം നിരോധിക്കുന്നില്ല ?, ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്നിങ്ങനെയായിരുന്നു ഫയൽ ചെയ്ത ആർ.ടി.ഐയിലെ ചോദ്യങ്ങൾ. ഏതായാലും ആർ.ടി.ഐക്ക് ലഭിച്ച മറുപടിയുടെ പകർപ്പിനൊപ്പം 'ടുക്‌ഡെ ടുക്‌ഡെ ഗ്യാങ്' എന്നൊരു സംഘം നിലനിൽക്കുന്നില്ലെന്നും അത് അമിത് ഷായുടെ ഭാവന മാത്രമാണെന്നും സാകേത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP