Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബയോളജി പാഠങ്ങൾ പകർന്നു കൊടുക്കുന്നതിനിടെ വിദ്യാർത്ഥിനിയോട് ട്യൂഷൻ അദ്ധ്യാപകന്റെ കാമവെറി; പുറത്ത് പറഞ്ഞാൽ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി; മാസങ്ങൾ നീണ്ട ബലാത്സംഗം പൊലീസിനോട് തുറന്ന് പറഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിനി; കൊൽക്കത്തയിൽ അദ്ധ്യാപകൻ പിടിയിൽ

ബയോളജി പാഠങ്ങൾ പകർന്നു കൊടുക്കുന്നതിനിടെ വിദ്യാർത്ഥിനിയോട് ട്യൂഷൻ അദ്ധ്യാപകന്റെ കാമവെറി;  പുറത്ത് പറഞ്ഞാൽ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി; മാസങ്ങൾ നീണ്ട ബലാത്സംഗം പൊലീസിനോട് തുറന്ന് പറഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിനി; കൊൽക്കത്തയിൽ അദ്ധ്യാപകൻ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ബയോളജി പഠിപ്പിക്കുന്നതിനിടെ വിദ്യാർത്ഥിനിയുടെയടുത്ത് കാമവെറി തീർത്ത് ട്യൂഷൻ അദ്ധ്യാപകൻ. മാസങ്ങൾ നീണ്ടു നിന്ന ബലാത്സംഗത്തിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അദ്ധ്യാപകനോട് നടന്ന സംഭവങ്ങൾ തുറന്ന് പറയുമ്പോഴാണ് ഞെട്ടിക്കുന്ന പീഡനകഥ പുറത്ത് വരുന്നത്. കൊൽക്കത്തയിലാണ് സംഭവം. ഏറെ മാസങ്ങളായി ഇയാൾ വിദ്യാർത്ഥിനിയെ ലൈംഗിമായി പീഡിപ്പിച്ച് വരികയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാൽ തന്നെ വെടിവെച്ചു കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും വെടിയുണ്ടകൾ കാട്ടി പേടിപ്പിച്ചിരുന്നുവെന്നും വിദ്യാർത്ഥിനി പൊലീസിനോട് വ്യക്തമാക്കി.

രാജീവ് ചക്രവർത്തി എന്ന അദ്ധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്നും വെടിയുണ്ടകളും പൊലീസ് കണ്ടെത്തി. പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയുടെ പക്കൽ രണ്ട് വർഷമായി സയൻസ് വിഷയം പെൺകുട്ടി പഠിക്കുന്നുണ്ടായിരുന്നു. പെൺകുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP