Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

വിമാനത്താവളത്തിൽ അനധികൃതമായി മൊബൈൽ ഫോണുകൾ കടത്താൻ ശ്രമം; ചൈനീസ് വംശജരായ യുവാക്കൾ എയർ കസ്റ്റംസിന്റെ പിടിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച മൊബൈൽ ഫോണുകൾ പിടികൂടി.സംഭവത്തിൽ രണ്ട് ചൈനീസ് പൗരന്മാരെ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. യിൻ ഗായാംഗ്, ഫംഗാവോ ജാവോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.

ഹോണർ,വിവോ എന്നീ ബ്രാൻഡുകളിൽ ഉള്ള മൊബൈൽ ഫോണുകളാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.ആകെ 80 മൊബൈലുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തന്നെ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.ഹാൻഡ് ബാഗുകളിലായിരുന്നു ഇവർ ഫോണുകൾ സൂക്ഷിച്ചിരുന്നത്.ബെയ്ജിംഗിൽ നിന്നും വിമാനം നമ്ബർ സിഎ 947 ലാണ് ഇവർ ഇന്ത്യയിൽ എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP