Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഈ മാസം ഒൻപത് മുതൽ ട്രോളിങ് നിരോധനം; അവസാനിക്കുന്നത് ജൂലൈ 31 അർധരാത്രി; സംസ്ഥാനത്തെ 4200 അധികം ട്രോളിങ് ബോട്ടുകൾക്ക് നിരോധനം ബാധകമാവും

സംസ്ഥാനത്ത് ഈ മാസം ഒൻപത് മുതൽ ട്രോളിങ് നിരോധനം; അവസാനിക്കുന്നത് ജൂലൈ 31 അർധരാത്രി; സംസ്ഥാനത്തെ 4200 അധികം ട്രോളിങ് ബോട്ടുകൾക്ക് നിരോധനം ബാധകമാവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒൻപത് അർധരാത്രി മുതൽ ട്രോളിങ് നിരോധനം ആരംഭിക്കും. 52 ദിവസം തുടരുന്ന നിരോധനം ജൂലൈ 31 അർധരാത്രി അവസാനിക്കും. കേരളത്തിന്റെ അധികാര പരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്.

ഇതിന്റെ ഭാഗമായി അയൽ സംസ്ഥാന ബോട്ടുകൾ നിരോധനം നിലവിൽ വരുന്നതിന് മുൻപ് കേരള തീരം വിട്ടുപോകാൻ അധികൃതർ നിർദ്ദേശം നൽകി. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താൻ തടസ്സമില്ല.

സംസ്ഥാനത്തെ 4200 അധികം വരുന്നു ട്രോളിങ് ബോട്ടുകൾക്ക് ട്രോളിങ് നിരോധനം ബാധകമാവും. ട്രോളിങ് നിരോധനത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്ന മൽസ്യത്തൊഴിലാളികൾക്ക് സർക്കാർ സൗജന്യ റേഷൻ നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP