Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതാ ക്രിക്കറ്റ് താരം വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; നഷ്ടമായത് ഭാവിയുടെ താരമെന്ന് ക്രിക്കറ്റ് അസോസിയേഷൻ

വനിതാ ക്രിക്കറ്റ് താരം വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; നഷ്ടമായത് ഭാവിയുടെ താരമെന്ന് ക്രിക്കറ്റ് അസോസിയേഷൻ

സ്വന്തം ലേഖകൻ

അഗർത്തല: വനിതാ ക്രിക്കറ്റ് താരത്തെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ത്രിപുരയിലാണ് സംഭവം. ത്രിപുര സംസ്ഥാന അണ്ടർ 19 ടീം അംഗം അയന്തി റിയാങാണ് മരിച്ചത്. 16 വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നാലു സഹോദരങ്ങളിൽ ഏറ്റവും ഇളയവളാണ് അയന്തി. ത്രിപുര അണ്ടർ 19 ടീമിൽ ഒരു വർഷമായി അംഗമാണ്. അണ്ടർ 23 ടീമിന് വേണ്ടി ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. തലസ്ഥാനമായ അഗർത്തലയിൽ നിന്ന് 90 കിലോ മീറ്റർ അകലെ ഉദയ്പൂർ തയ്‌നാനി ഗ്രാമത്തിലെ ആദിവാസി വിഭാഗമായ റിയാങ് സമുദായ അംഗമാണ് അയന്തി.

ഭാവിയിലെ മികവാർന്ന താരത്തെയാണ് സംസ്ഥാനത്തിന് നഷ്ടമായതെന്ന് ത്രിപുര ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി തിമിർ ചന്ദ പറഞ്ഞു. ''അണ്ടർ 16 തലംമുതൽ സംസ്ഥാന ടീമിന്റെ ഭാഗമായിരുന്നു അയന്തി. ഭാവി വാഗ്ദാനമായിരുന്നു. ഈ വാർത്ത ഞെട്ടിപ്പിക്കുന്നതാണ്''- ചന്ദ പ്രതികരിച്ചു.

മാനസികമായ എന്തെങ്കിലും പ്രശ്‌നങ്ങൾ അലട്ടിയിരുന്നോ എന്ന ചോദ്യത്തിന് ചന്ദയുടെ മറുപടി ഇങ്ങനെ- '' അവസാന സീസൺവരെയും മികച്ച പ്രകടനമായിരുന്നു അയന്തി കാഴ്ചവെച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പരിശീലനമടക്കം നിർത്തിവക്കേണ്ടിവന്നു. ഓൺലൈൻ ക്ലാസ് നൽകിയിരുന്നു. പക്ഷേ കുടുംബപരമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി അറിയില്ല''.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP