Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ ആശയവിനിമയവും; ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവിനെ പിന്തുണച്ച് ഗവർണറും രംഗത്ത്; ആദി മാതൃകകളെ പറ്റി പഠിച്ചാലേ അവയെ പറ്റി മനസ്സിലാക്കാൻ കഴിയൂ എന്ന് തഥാഗത റോയി

മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ ആശയവിനിമയവും; ത്രിപുര മുഖ്യമന്ത്രി ബിപ്‌ളവിനെ പിന്തുണച്ച് ഗവർണറും രംഗത്ത്; ആദി മാതൃകകളെ പറ്റി പഠിച്ചാലേ അവയെ പറ്റി മനസ്സിലാക്കാൻ കഴിയൂ എന്ന് തഥാഗത റോയി

അഗർത്തല: മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നെന്ന ത്രിപുര മുഖ്യമന്ത്രിയുടെ കണ്ടെത്തൽ ശരിയാണെന്നും പൂർണമായും പിന്തുണയ്ക്കുന്നുവെന്നും പ്രതികരിച്ച് ത്രിപുര ഗവർണറും രംഗത്ത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ പ്രസ്താവന വലിയ ചർച്ചയായതിന് പിന്നാലെയാണ് ഗവർണറും പിന്തുണയുമായി എത്തുന്നത്. പുരണകാലഘട്ടത്തിലെ സംഭവങ്ങളെ മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണമെന്നാണ് ഗവർണർ തഥാഗത റോയ് പറയുന്നത്. ആദിമാതൃകകളും അവയുടെ മേലുള്ള പഠനങ്ങളും നടക്കണം. എന്നാലല്ലാതെ ദിവ്യദൃഷ്ടി, പുഷ്പക വിമാനം തുടങ്ങിയവ നമുക്ക് മനസിലാക്കാൻ സാധിക്കില്ലെന്നു തഥാഗത റോയി ട്വീറ്റ് ചെയ്തു.

മഹാഭാരതകാലത്ത് ഇന്റർനെറ്റും ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നു എന്ന് ബിപ്ലബ് ദേവ് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. യൂറോപ്പുകാരും അമേ രിക്കക്കാരും ടെലിവിഷൻ അവരുടെ കണ്ടെത്തലാണെന്ന് അവകാശപ്പെടുമെങ്കിലും യഥാർഥത്തിൽ അത് ഇന്ത്യയുടെ സാങ്കേതിക വിദ്യയാണെന്നും ബിപ്ലവ് അവകാശപ്പെട്ടിരുന്നു. മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രർക്ക് സഞ്ജയ് കാര്യങ്ങൾ വിവരിച്ച് കൊടുത്തത് ഇന്റർനെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണെന്നുമുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്്. ഡിജിറ്റൽ സാങ്കേതികവിദ്യ കൊണ്ടുവരുന്ന മോദിയെ പ്രകീർത്തിക്കുന്നതിനിടയിലായിരുന്നു് മുഖ്യമന്ത്രിയുടെ പരാമർശം.

പൊതുവിതരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിലെ സിപിഎമ്മിൽ നിന്നും അധികാരം പിടിച്ചെടുത്ത് ഒരു മാസം പൂർത്തിയായതിന് പിന്നാലെയാണ് ഇന്റർനെറ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പരാമർശം. ഇതോടെ ബിപ്ലബ് കുമാർ ദേബിനെതിരെ സോഷ്യൽ മീഡിയയിലും ട്രോളും ആരംഭിച്ചു. ബിജെപി നേതാവാകാൻ ഏറ്റവും യോഗ്യൻ താങ്കൾ തന്നെയാണെന്നാണ് സോഷ്യൽ മീഡിയയിൽ ട്രോളർമാരുടെ പരിഹാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP