Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉറച്ച് പാട്ട് വച്ചതിന്റെ പേരിൽ മുത്തലാഖ് ചൊല്ലിയ ശേഷം ഭാര്യയെ കൂട്ടമാനഭംഗം ചെയ്തു; ശേഷം നിക്കാവ് ഹലാല ചെയ്യാൻ നിർബന്ധവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി; നടപടിയുമായി പൊലീസ്

ഉറച്ച് പാട്ട് വച്ചതിന്റെ പേരിൽ മുത്തലാഖ് ചൊല്ലിയ ശേഷം  ഭാര്യയെ കൂട്ടമാനഭംഗം ചെയ്തു; ശേഷം നിക്കാവ് ഹലാല ചെയ്യാൻ നിർബന്ധവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി; നടപടിയുമായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

മെറാദാബാദ്: ഉറച്ച് പാട്ട് വച്ചതിന്റെ പേരിൽ മുത്തലാഖ് ചൊല്ലിയ ശേഷം ഭർത്താവിന്റെ സാന്നിധ്യത്തിൽ തന്നെ കൂട്ടമാനഭംഗത്തിനരയാക്കിയെന്ന് പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ മൊറാദാബാദ് പൊലീസിലാണ് യുവതി ഇതു സംബന്ധിച്ചു പരാതി നൽകിയത്. യുവതിയെ ആദ്യ ഭർത്താവ് മുത്തലാഖ് ചൊല്ലിയിരുന്നു. ഇതിനുശേഷം നിക്കാഹ് ഹലാല* ചെയ്യാൻ നിർബന്ധിച്ചു. ഇതിനുശേഷം തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കി എന്നാണു പരാതിക്കാരി ആരോപിക്കുന്നത്.

പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുത്തലാഖ് ചെയ്‌തെന്നാണു യുവതി പറയുന്നതെങ്കിലും ഭർതൃവീട്ടുകാർ ഇത് നിഷേധിച്ചെന്നു പൊലീസ് പറയുന്നു. അതേസമയം, അബദ്ധത്തിൽ വീട്ടിലെ മ്യൂസിക് സിസ്റ്റത്തിൽ ശബ്ദം കൂട്ടിയതിനാണ് ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയതെന്ന് പരാതിക്കാരിയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

* വിവാഹമോചനം നേടിയ സ്ത്രീയെ ആദ്യ ഭർത്താവിനു വീണ്ടും വിവാഹം ചെയ്യണമെങ്കിൽ അവർ മറ്റൊരാളുമായി വിവാഹത്തിൽ ഏർപ്പെടുകയും ആ ബന്ധം ഒഴിവാക്കുകയും വേണമെന്നതാണ് നിക്കാഹ് ഹലാല. രണ്ടാമത്തെ വിവാഹബന്ധം വേർപെടുത്തിയശേഷം നിശ്ചിതകാലം കഴിഞ്ഞേ സ്ത്രീക്ക് ആദ്യഭർത്താവുമായുള്ള പുനർവിവാഹം സാധ്യമാകൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP