Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒമ്പതാക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിൽ പെൺകുട്ടിയെ പ്രസവിച്ചു; ഗർഭിണിയാണെന്ന വിവരം മതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും തന്ത്രപരമായി മറച്ചു വച്ചു; കാമുകൻ അറസ്റ്റിൽ

ഒമ്പതാക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിൽ പെൺകുട്ടിയെ പ്രസവിച്ചു; ഗർഭിണിയാണെന്ന വിവരം മതാപിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും തന്ത്രപരമായി മറച്ചു വച്ചു; കാമുകൻ അറസ്റ്റിൽ

ഹൈദരാബാദ്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിൽ പെൺകുഞ്ഞിന് ജന്മം നൽകി. ഹൈദരാബാദിലെ മധപൂരിലാണ് സംഭവമുണ്ടായത്. വയറ് വേദനയെ തുടർന്ന് വാഷ്‌റൂമിൽ എത്തിയ 13കാരി പ്രസവിക്കുകയായിരുന്നു. കുട്ടി ഗർഭിണിയാണെന്ന വിവരം അദ്ധ്യാപകർക്കോ കുട്ടിയുടെ മാതാപിതാക്കൾക്കോ അറിവുണ്ടായിരുന്നില്ല. പെൺകുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം വാർത്തയാകുന്നത്.

സംഭവത്തിൽ ജില്ല വിദ്യാഭ്യാസ മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിന്റെ പ്രാധമിക അന്വേഷണത്തിൽ കുട്ടിയോടൊപ്പം സ്‌കൂൾ വരെ വന്നിരുന്ന യുവവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുമായുള്ള ബന്ധത്തിലാണ് കുട്ടി ഗർഭിണിയായതെന്നാണ് വിവരം. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി ബോധപൂർവ്വം മറച്ചു വയ്ക്കുകയായിരുന്നു.

ക്ലാസിൽ ഇരിക്കുമ്പോൾ കുട്ടിക്ക് പ്രസവ വേദന അനുഭവപ്പെട്ടു. എന്താ സംഭവിക്കുന്നതെന്നുള്ള വ്യക്തമായ ധാരണ കുട്ടിക്ക് ഉണ്ടായിരുന്നില്ല. തുടർന്ന് അദ്ധ്യാപികയോട് തനിക്ക് വയറ് വേദനയാണെന്ന് പെൺകുട്ടി പറഞ്ഞു. വാഷ്‌റൂമിൽ പോയി വരാൻ അദ്ധ്യാപിക വിദ്യാർത്ഥിനിക്ക് നിർദ്ദേശം നൽകുകയായിരുന്നു. വാഷ്‌റൂമിൽ എത്തിയ 13കാരി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. സംഭവം സ്‌കൂൾ അധികൃതർ കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചു. പെൺകുട്ടി ഗർഭിണി ആയതിനെ കുറിച്ച് മാതാപിതാക്കൾക്കും വിവരം ഒന്നും ഉണ്ടായിരുന്നില്ല.

13 അദ്ധ്യാപികമാർ ഉൾപ്പെടെ 20 സ്റ്റാഫുകൾ സ്‌കൂളിൽ ഉണ്ടായിട്ടും കുട്ടി ഗർഭിണിയാണെന്ന വിവരം ആർക്കും അറിവില്ലായിരുന്നു. മറ്റ് തുണികൾ ഉപയോഗിച്ച് ശ്രദ്ധിക്കാത്ത രീതിയിൽ കുട്ടി വയറ് മറച്ചിരുന്നെന്ന് ഒരു അദ്ധ്യാപിക പറഞ്ഞു. കുടാതെ സ്‌കൂൾ ബാഗ് എപ്പോഴും കുട്ടിക്ക് മുന്നിൽ ഉണ്ടാവുമായിരുന്നെന്നും അവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP