Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിബിഐയെ വരുതിക്കു നിർത്തി വീണ്ടും കേന്ദ്ര ഇടപെടൽ; ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ തെറിപ്പിച്ചു; ബാങ്കിങ് തട്ടിപ്പുകേസുകൾ കൈകാര്യം ചെയ്യുന്ന സുധാൻശുവിനെ മാറ്റിയത് റാഞ്ചിയിലേക്ക്; നടപടി ഐസിഐസിഐ മുൻ മേധാവിയെ തൊട്ടത് 'അന്വേഷണാത്മക സാഹസം' എന്ന് അരുൺ ജെയ്റ്റ്‌ലി ബ്‌ളോഗിൽ വിമർശിച്ചതിന് പിന്നാലെ

സിബിഐയെ വരുതിക്കു നിർത്തി വീണ്ടും കേന്ദ്ര ഇടപെടൽ; ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ തെറിപ്പിച്ചു; ബാങ്കിങ് തട്ടിപ്പുകേസുകൾ കൈകാര്യം ചെയ്യുന്ന സുധാൻശുവിനെ മാറ്റിയത് റാഞ്ചിയിലേക്ക്; നടപടി ഐസിഐസിഐ മുൻ മേധാവിയെ തൊട്ടത് 'അന്വേഷണാത്മക സാഹസം' എന്ന് അരുൺ ജെയ്റ്റ്‌ലി ബ്‌ളോഗിൽ വിമർശിച്ചതിന് പിന്നാലെ

ന്യൂഡൽഹി: ഏത് അഴിമതിക്കേസിലായാലും സർക്കാരിന്റെ അനുവാദമില്ലാതെ വമ്പന്മാരെ തൊടാമോ? ഐസിഐസിഐ ബാങ്കിന്റെ മുൻ മേധാവിയായിരുന്ന ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെ കസേരയിൽ നിന്ന് തെറിപ്പിച്ച് കേന്ദ്രസർക്കാർ.

വീഡിയോകോൺ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്ദ കോച്ചറിനെതിരെ സിബിഐ കേസെടുത്തതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ സുധാൻഷു ധർ മിശ്രയെ സ്ഥലം മാറ്റിയത്. ബാങ്കിങ് തട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്തിരുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥനായ സുധാൻശുവിനെ റാഞ്ചിയിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷണ സെല്ലിലേക്കാണ് തെറിപ്പിച്ചത്. അതേസമയം, സഹസ്രകോടികളുടെ തട്ടിപ്പ് ആരോപണം നേരിടുന്ന ചന്ദ കൊച്ചാറിനെതിരെ കേസെടുത്തതിൽ കേന്ദ്ര മ്ന്ത്രിമാർ തന്നെ വിമർശനവുമായി വന്നത് വലിയ ചർച്ചയാവുകയാണ്.

ഇതാകട്ടെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി തന്റെ ബ്‌ളോഗിലൂടെ ഉദ്യോഗസ്ഥനെ വിമർശിച്ചതിന് പിന്നാലെയാണെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു നടപടി കേന്ദ്ര ഇടപെടൽ ആയിത്തന്നെ വ്യാഖ്യാനിക്കപ്പെടുകയാണ്. കേസെടുത്ത ഉദ്യോഗസ്ഥന്റെ നടപടിയെ 'അന്വേഷണാത്മക സാഹസം' എന്നാണ് ജയ്റ്റ്ലി ഇതിനെ പരിഹസിച്ചത്. ചികിത്സയുടെ ഭാഗമായി അമേരിക്കയിലുള്ള മന്ത്രി ചന്ദ കൊച്ചാറിനെതിരെ സിബിഐ കേസെടുത്ത വിവരമറിഞ്ഞ് ബ്ലോഗിലൂടെ വിമർശിച്ച് രംഗത്തുവരികയായിരുന്നു.

ഇതിന് പിന്നാലെ ജയ്റ്റ്ലിയെ നിരവധി കേന്ദ്രമന്ത്രിമാർ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. ഇതെല്ലാം സ്ഥാനചലനം കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെ നടന്നതെന്ന് വ്യക്തമാക്കുന്നതായാണ് വിമർശം ഉയരുന്നത്.

സിബിഐയിൽ കേന്ദ്രസർക്കാർ നടത്തുന്ന അനാവശ്യ ഇടപെടലുകൾ വലിയ ചർച്ചയാകുന്നതിനിടെയാണ് സർക്കാരുമായി അടുപ്പമുണ്ടായിരുന്ന ചന്ദ കൊച്ചാറിനെതിരെ കേസ് വരുന്നത്. ഐസിഐസിഐ ബാങ്ക് മേധാവിയായിരിക്കെ കൊച്ചാർ വീഡിയോകോൺ ഗ്രൂപ്പിന് വഴിവിട്ട് 3,250 കോടി രൂപയുടെ വായ്പ നൽകിയെന്നാണ് കേസ്. ഇതിന്റെ ഭാഗമായി ഗ്രൂപ്പിന്റെ മുംബൈ, ഔറംഗബാദിലെ ഓഫീസുകളിലും ന്യൂപവർ റിന്യൂവബിൾസ് കമ്പനിയുടെ മുംബൈ ഓഫീസിലും സിബിഐ റെയ്ഡ് നടത്തി. ഐസിഐസിഐ മുൻ മേധാവി ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ദൂത് എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കൊച്ചാർ 3250കോടി രൂപ അനുവദിച്ചത് ബാങ്കിന്റെ ചട്ടങ്ങൾക്ക് ക്രമവിരുദ്ധമാണെന്നും ഭർത്താവുമായി ചേർന്നുള്ള ഇടപാടാണ് വായ്പക്ക് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബറിൽ കൊച്ചാർ രാജിവച്ചിരുന്നു. വേണുഗോപാൽ ധൂതിന്റെ വീഡിയോകോൺ ഗ്രൂപ്പിനു 3250 കോടി രൂപയുടെ വായ്പ ഐസിഐസിഐ ബാങ്ക് അനുവദിച്ചതിനെ ചൊല്ലിയാണ് ആരോപണം.

ധൂതും ചന്ദയുടെ ഭർത്താവ് ദീപക് കൊച്ചാറും കൂട്ടായി ഒരു കമ്പനി നടത്തിയിരുന്നു. ആ കമ്പനിക്കു ധൂതിന്റെ മറ്റൊരു കമ്പനി 64 കോടി രൂപ ജാമ്യമില്ലാതെയും വായ്പ നൽകി. പിന്നീട് ധൂത്, കമ്പനിയിലെ തന്റെ ഓഹരി ദീപക്കിനു കൈമാറി. ഇതോടെ 64 കോടി രൂപ ദീപക്കിനു വെറുതേ ലഭിച്ചതു പോലെയായി. താനും ധൂതുമായുള്ള ബന്ധം ചന്ദയ്ക്ക് അറിയില്ലെന്നാണു ദീപകിന്റെ വാദം. വായ്പ അനുവദിച്ചതിൽ മറ്റു പരിഗണനകളൊന്നും ഇല്ലെന്നു ചന്ദ കൊച്ചാറും കൈമലർത്തി. എന്നാൽ ഈ വായ്പ ഇപ്പോൾ കിട്ടാക്കടമാണ്. ആരോപണം ഉയർന്നതിന് പിന്നാലെ പത്തുമാസത്തെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

2009-ൽ ബാങ്കിന്റെ മേധാവിയായ ചന്ദയുടെ കീഴിൽ ആദ്യ ഘട്ടങ്ങളിൽ ഐസിഐസിഐ ബാങ്ക് വലിയ വളർച്ച കൈവരിച്ചിരുന്നു. എന്നാൽ, പിന്നീട് ലാഭം കൂപ്പുകുത്തി തുടങ്ങുകയും കിട്ടാക്കടങ്ങളാകട്ടെ കുത്തനെ കൂടി 54,063 കോടി രൂപയിലെത്തുകയും ചെയ്തു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ കൊച്ചാറിനെതിരെ സിബിഐ കേസെടുക്കുകയും അതിന് പിന്നാലെ തന്നെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP