Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാങ്കേതിക തടസത്താൽ മുംബൈയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു; യാത്രക്കാർ അക്രമാസക്തരായി

സാങ്കേതിക തടസത്താൽ മുംബൈയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു; യാത്രക്കാർ അക്രമാസക്തരായി

മുംബൈ: ട്രെയിൻ സർവീസുകൾ തടസപ്പെട്ടതിനെ തുടർന്ന് മുംബൈയിൽ ജനങ്ങൾ പ്രതിഷേധവുമായി നിരത്തിലിറങ്ങി. സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്നാണ് ട്രെയിൻ സർവീസുകൾ തടസപ്പെട്ടത്. ഇതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി നിരത്ത് കയ്യടക്കുകയായിരുന്നു.

ദിവ സ്‌റ്റേഷനു സമീപമാണ് പ്രതിഷേധം അക്രമാസക്തമായത്. രോഷാകുലരായ യാത്രക്കാർ പൊലീസ് വാഹനത്തിന് തീകൊളുത്തി. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് സിഗ്‌നൽ തകരാർ ഉണ്ടായത്. ട്രെയിനുകൾ വൈകിയതോടെ സിഎസ്ടി, കല്യാൺ സ്‌റ്റേഷനുകളിൽ യാത്രക്കാർ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. ചിലയിടങ്ങളിൽ കല്ലേറുണ്ടായി. പ്രകടനക്കാരെ പിരിച്ചു വിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി.

ആയിരക്കണക്കിന് യാത്രക്കാരാണ് സാങ്കേതിക തകരാറിനെത്തുടർന്നു ബുദ്ധിമുട്ടിയത്. ട്രെയിനുകൾ വൈകിയതിനെ തുടർന്ന് യാത്രക്കാർ പൊലീസ് വാൻ ഉൾപ്പെടെ കത്തിച്ചു.

അതേസമയം, ആറുമണിക്കൂറോളം മുടങ്ങിയ മുംബൈയിലെ സബർബൻ ട്രെയിൻ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ പ്രതിഷേധം തുടരുന്നതിനാൽ പൊലീസ് സംരക്ഷണയോടെയാണ് സർവീസുകൾ പുനരാരംഭിച്ചത്.

യാത്രക്കാർ രണ്ടു പൊലീസ് വാഹനങ്ങൾക്ക് രാവിലെയാണ് തീയിട്ടത്. കല്ലേറിൽ രണ്ട് ലോക്കോ പൈലറ്റുമാർക്കും പരിക്കേറ്റു. സാങ്കേതികത്തകരാറിനെ തുടർന്ന് രാവിലെ ഏഴുമണിയോടെ സ്ലോ ട്രെയിൻ സർവീസുകൾ നിർത്തിയിട്ടതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. പ്രതിഷേധത്തിനിടയിൽ ഫാസ്റ്റ് ട്രെയിൻ സർവീസുകളും യാത്രക്കാർ നിർത്തിവയ്‌പ്പിച്ചതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. സബർബൻ ട്രെയിൻ സർവീസുകൾ നിർത്തിയതിനാൽ പതിനായിരക്കണക്കിന് യാത്രക്കാരാണ് വഴിയിൽ കുടുങ്ങിയത്.

യാത്രക്കാർ ലോക്കൽ സ്‌റ്റേഷനുകളിലെ ടിക്കറ്റ് മെഷിൻ ഉൾപ്പെടെയുള്ളവ അടിച്ചു തകർത്തു. ചിലർ സ്‌റ്റേഷനുകൾക്കു നേരെ കല്ലെറിഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പുവരുത്താൻ ആഭ്യന്തരമന്ത്രിക്കു നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP