Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയിലെ ഐസുലേഷൻ ചികിൽസ ഇനി തീവണ്ടി കോച്ചുകളിൽ; കോവിഡ് രോഗികളെ പരിചരിക്കാൻ 20,000 ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കും; 15 വർഷത്തിലധികം പഴക്കമുള്ള എസി കോച്ചുകളല്ലാത്ത സ്ലീപ്പർ കോച്ചുകൾക്ക് രൂപമാറ്റം വരും; എല്ലാ സോണിലും സംവിധാനമൊരുക്കാൻ റെയിൽവേ

കൊറോണയിലെ ഐസുലേഷൻ ചികിൽസ ഇനി തീവണ്ടി കോച്ചുകളിൽ; കോവിഡ് രോഗികളെ പരിചരിക്കാൻ 20,000 ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കും; 15 വർഷത്തിലധികം പഴക്കമുള്ള എസി കോച്ചുകളല്ലാത്ത സ്ലീപ്പർ കോച്ചുകൾക്ക് രൂപമാറ്റം വരും; എല്ലാ സോണിലും സംവിധാനമൊരുക്കാൻ റെയിൽവേ

സ്വന്തം ലേഖകൻ

തൃശ്ശൂർ: കൊറോണാ ചികിൽസയ്ക്ക് രാജ്യത്ത് 20,000 ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കാൻ റെയിൽമന്ത്രാലയം തീരുമാനിച്ചു. ആദ്യഘട്ടമായി 5000 എണ്ണം എല്ലാ സോണിലുമായി തയ്യാറാക്കും. ഇത്തരം കോച്ചുകൾ ഗ്രാമീണമേഖലകളിൽ സ്ഥിരം സംവിധാനമെന്ന നിലയിലേക്ക് മാറ്റിയേക്കാം. ലോകാരോഗ്യസംഘടനയുടെ പഠനമനുസരിച്ച് ഇന്ത്യയിൽ ആയിരംപേർക്ക് 0.7 ആശുപത്രിക്കിടക്കയേ ഉള്ളൂ. രാജ്യത്തെ തീവണ്ടികൾ എൽ.എച്ച്.ബി. (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുമ്പോൾ പഴയ കോച്ചുകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

ഏറ്റവും അധികം ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കാൻ നിർദേശിച്ചിട്ടുള്ളത് ദക്ഷിണേന്ത്യയിലാണ്. ചെന്നൈ, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ഉൾപ്പെടുന്ന ദക്ഷിണറെയിൽവേയിൽ 473-ഉം ഹൈദരാബാദ്, സിക്കന്ദരാബാദ്, വിജയവാഡ ഡിവിഷനുകൾ ഉൾപ്പെടുന്ന ദക്ഷിണ-മധ്യ റെയിൽവേ മേഖലയിൽ 486 കോച്ചുകളുമടക്കം 959 കോച്ചുകളാണ് തയ്യാറാക്കുക. മുംബൈ, പുണെ, നാഗ്പുർ ഉൾപ്പെടുന്ന സെൻട്രൽ റെയിൽവേയിൽ 482 ഐസൊലേഷൻ കോച്ചുകൾ തയ്യാറാക്കും.

15 വർഷത്തിലധികം പഴക്കമുള്ള എ.സി. കോച്ചുകളല്ലാത്ത സ്ലീപ്പർ കോച്ചുകളാകും ആശുപത്രിയാകുക. ഒമ്പത് കാബിനുകളിലായി 72 സീറ്റുകളാണ് ഉണ്ടാവുക. ഒരെണ്ണം മരുന്നുകൾ ശേഖരിക്കാനുപയോഗിക്കും. ബാക്കി എട്ട് കാബിനുകളിൽ എട്ടുരോഗികളെ ചികിത്സിക്കാം. അടിയന്തര ഘട്ടങ്ങളിൽ സൈഡ് ബെർത്ത് കൂടി ഉപയോഗപ്പെടുത്തിയാൽ ഇത് 18 രോഗികൾക്കുള്ളതാക്കി മാറ്റാം. ഒമ്പതുരോഗികൾ ഒരു കോച്ചിൽ എന്ന കണക്കുപ്രകാരം 20,000 കോച്ചുകളിൽ രണ്ടുലക്ഷത്തോളം രോഗികളെ ചികിത്സിക്കാൻ സാധിക്കും.

മിഡിൽ ബെർത്തുകൾ ഒഴിവാക്കും ട്രെയിനൽ ആശുപത്രിയുണ്ടാക്കുക. വായുസഞ്ചാരം തടസ്സപ്പെടാത്തവിധം ജനാലകളിൽ കൊതുകുവലകൾ സ്ഥാപിക്കും. ഒരുകോച്ചിലെ ഇന്ത്യൻ ക്ലോസറ്റ് സ്ഥാപിച്ചിട്ടുള്ള കക്കൂസ് കുളിമുറിയാക്കും. മറ്റേത് കക്കൂസായി നിലനിർത്തും. ബാത്ത്റൂമിനോടുചേർന്ന് വരുന്ന ആദ്യ കാബിൻ മരുന്നുകളും അവശ്യസാധനങ്ങളും സൂക്ഷിക്കുന്ന ഇടമാക്കി മാറ്റും. രണ്ട് ഓക്‌സിജൻ സിലിൻഡറുകൾ ഇതിൽ സൂക്ഷിക്കും.

ചൂടുകുറയ്ക്കുന്നതിനായി മുളകൊണ്ടോ രാമച്ചം കൊണ്ടോ ഉള്ള വിരികൾ കോച്ചിന്റെ മേൽക്കൂരയിലും വശങ്ങളിലും ഒട്ടിക്കും. ലാപ്ടോപ്പുകൾ, മൊബൈലുകൾ എന്നിവ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനവും ഇതിൽ ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP