Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രെയിൻ കാളവണ്ടിക്ക് മുകളിലേക്ക് പാഞ്ഞുകയറി അഞ്ച് മരണം; പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരം; ദാരുണ സംഭവം ബീഹാറിൽ

മറുനാടൻ മലയാളി ബ്യൂറോ

സമസ്തിപൂർ: ബീഹാറിൽ ട്രെയിൻ കാളവണ്ടിക്ക് മുകളിലേക്ക് പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച ബിഹാറിലെ സമസ്ത്രിപൂർ ജില്ലയിലാണ് സംഭവം.

ഹസൻപൂരിലെ സമസ്തിപൂർ-കഗാരിയ ഡിവിഷനിൽ വൈകിട്ട് 3.30ഓടെയാണ് സംഭവമെന്നാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേ അധികൃതർ അറിയിച്ചിട്ടുള്ളത്. കാളവണ്ടി ഓടിച്ചിരുന്നയാളുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്. ഈസ്റ്റ് റെയിൽവേ സീനിയർ ഡിസിഎം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. സൂരജ് യാദവ് (35), രാം ബാബു (30), പ്രവീൺ ബാബു (30) കഞ്ചൻ കുമാർ (35) എന്നിവർക്ക് പുറമേ തിരിച്ചറിയാത്ത ഒരാളും മരിച്ചിട്ടുണ്ട്. 15 കാരിയായ പെൺകുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

പെൺകുട്ടി പ്രൈമറി ഹെൽത്ത് സെന്ററിൽ ചികിത്സയിൽ കഴിയുകയാണ്. ഗേറ്റ് മാൻ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP