Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ; ഡൽഹിയിൽ നിന്നും തുടങ്ങുന്ന ആദ്യ സർവീസിന് റെയിൽവേ മന്ത്രാലയം അനുമതി നൽകി

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ; ഡൽഹിയിൽ നിന്നും തുടങ്ങുന്ന ആദ്യ സർവീസിന് റെയിൽവേ മന്ത്രാലയം അനുമതി നൽകി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തും. പ്രത്യേക ടെയിൻ സർവീസിന് റെയിൽവേ മന്ത്രാലയം അനുമതി നൽകി. ഡൽഹിയിൽ നിന്നായിരിക്കും ആദ്യ സർവീസ് നടത്തുക. നിലവിൽ ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടെ അനുമതി ലഭിച്ചാൽ ഈ സർവീസ് ഉടൻ ആരംഭിക്കും.

ഡൽഹിയിൽ നിന്നായിരിക്കും സർവീസ്. പ്രധാനമായും അഞ്ചുസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ് തിരികെ എത്തിക്കുന്നത്. പഞ്ചാബ്, ജമ്മുകശ്മീർ, ചണ്ഡീഗഢ്, ഡൽഹി, രാജസ്ഥാൻ ഉൾപ്പടെയുള്ള അഞ്ചുസംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികൾക്കായിരിക്കും ഈ ട്രെയിൻ സർവീസിന്റെ പ്രയോജനം ആദ്യ ഘട്ടത്തിൽ ലഭ്യമാവുക. ഡൽഹി ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ റോഡ്മാർഗം ഡൽഹിയിൽ എത്തിച്ച് ഇവിടെ നിന്ന് ട്രെയിനിൽ അയക്കാനാണ് തീരുമാനം. ഈ സർവീസ് വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

ലോക്ക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ ഊർജ്ജിത ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഡൽഹി ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ മാത്രം 1200 ഓളം വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ നാട്ടിൽ എത്തിക്കുന്നതിന് പ്രത്യേക ട്രെയിൻ സർവീസിനായി റെയിൽവേയുമായി ബന്ധപ്പെടാൻ ഡൽഹി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

ഡൽഹിയിലാണ് ഏറ്റവുമധികം വിദ്യാർത്ഥികൾ. 723 പേരാണ് ലോക്ക്ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്നത്. പഞ്ചാബ്, ഹരിയാന, ഹിമാചൽ എന്നി സംസ്ഥാനങ്ങളിൽ യഥാക്രമം 348,89, 17 എന്നിങ്ങനെയാണ് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ. ഇവരെ ഡൽഹിയിൽ എത്തിക്കുന്നതിന് സൗകര്യം ഏർപ്പെടുത്താൻ അഭ്യർത്ഥിച്ച് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചതായും പിണറായി പറഞ്ഞു. തുടർന്ന് ഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിനിൽ നാട്ടിൽ എത്തിക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP