Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷക ബില്ലുകൾക്കെതിരായ പ്രതിഷേധം പഞ്ചാബിലും ഹരിയാനയിലും ആളിക്കത്തിക്കാൻ കോൺഗ്രസ്; രാജ്യസഭയിൽ ബഹളത്തിനിടെ ശബ്ദവോട്ടോടെ ബിൽ പാസാക്കിയതോടെ കർഷകർ തെരുവിൽ; പഞ്ചാബിൽ കർഷകരുടെ ട്രാക്ടർ റാലി ഡൽഹിയിലേക്ക് തിരിച്ചു; സമരത്തിന് നേതൃത്വം നൽകുന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ

കർഷക ബില്ലുകൾക്കെതിരായ പ്രതിഷേധം പഞ്ചാബിലും ഹരിയാനയിലും ആളിക്കത്തിക്കാൻ കോൺഗ്രസ്; രാജ്യസഭയിൽ ബഹളത്തിനിടെ ശബ്ദവോട്ടോടെ ബിൽ പാസാക്കിയതോടെ കർഷകർ തെരുവിൽ; പഞ്ചാബിൽ കർഷകരുടെ ട്രാക്ടർ റാലി ഡൽഹിയിലേക്ക് തിരിച്ചു; സമരത്തിന് നേതൃത്വം നൽകുന്നത് യൂത്ത് കോൺഗ്രസ് നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ഛണ്ഡീഗഡ്: കാർഷിക ബില്ലുകൾ പ്രതിഷേധത്തിനിടെ രാജ്യസഭയിൽ പാസാക്കിയതോടെ കർഷകർ തെരുവിൽ ഇറങ്ങി പ്രതിഷേധം തുടങ്ങി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലി പഞ്ചാബിൽ നിന്നും ആരംഭിച്ചു. കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക് റാലി നടത്തുകയാണ്. യൂത്ത് കോൺഗ്രസ് നേതാക്കളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സിറാക്പൂരിൽ നിന്നും ഡൽഹിയിലേക്കാണ് കർഷകരുടെ യാത്ര.

റാലിയിൽ ട്രാക്ടറുകളിലായെത്തിയ കർഷകർ റോഡ് ഗതാഗതം തടയുകയായിരുന്നു. കാർഷിക ബില്ലുകൾക്കെതിരെ കൊടികളും ബാനറുകളും ഉയർത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സാഹചര്യം നിയന്ത്രിക്കാൻ സംസ്ഥാന പൊലീസ് എല്ലാ നടപടികളും സ്വീകരിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് ജോർവൽ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പ്രതിഷേധം കനക്കുന്നതോടെ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ സൗകര്യമൊരുക്കും. അംബാലയിൽ നിരവധി പൊലീസുകാരെ വിന്യസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെ കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കിയത്. വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ പിൻബലത്തിലാണ് ബിൽ പാസാക്കിയത്. രണ്ട് ബില്ലുകളാണ് ഇന്ന് പാസാക്കിയത്. വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷിക്കുമുള്ള ബില്ലുകളാണ് ഇവ. ഭേദഗതി നിർദേശങ്ങളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. പ്രതിപക്ഷ അംഗങ്ങൾ സഭാ അധ്യക്ഷന്റെ അടുത്തേക്കു പാഞ്ഞടുത്തു. സഭാ അധ്യക്ഷന്റെ മൈക്ക് തട്ടിമാറ്റാനും ശ്രമം നടന്നു. ഇതു കയ്യാങ്കളിയിൽ കലാശിച്ചു.

ബില്ലുകൾ കർഷകവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ താങ്ങുവിലയിൽ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് ഡിഎംകെയുടെയും തൃണമൂൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട്. അതേസമയം, കാർഷിക ബില്ലുകൾ കർഷകരുടെ മരണ വാറന്റാണെന്ന് കോൺഗ്രസ് ആരോപിച്ചു.

'പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022ൽ കർഷക വരുമാനം ഇരട്ടിയാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാഗ്ദാനം. എന്നാൽ ഇന്നത്തെ നിരക്കിൽ കർഷകരുടെ വരുമാനം 2028ന് മുൻപ് ഇരട്ടിയാകില്ല' തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒ ബ്രയൻ പറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഓർഡിനൻസുകൾ നീക്കാൻ ഇതുവരെ മൂന്നു ബില്ലുകൾ ലോക്‌സഭയിൽ പാസാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP