Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

ചെറിയ നിരക്കിൽ ലോൺ നൽകാമെന്ന് പറഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; ടൂറിസ്റ്റ് ഗൈഡായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ആറംഗ സംഘം: ഒരാൾ അറസ്റ്റിൽ

ചെറിയ നിരക്കിൽ ലോൺ നൽകാമെന്ന് പറഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; ടൂറിസ്റ്റ് ഗൈഡായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ആറംഗ സംഘം: ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയിൽ ടൂറിസ്റ്റ് ഗൈഡിനെ സംഘം ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. അതീവ സുരക്ഷ ക്രമീകരണങ്ങളുള്ള ഇന്ത്യ ഗേറ്റിനു സമീപമുള്ള ഫൈസ്റ്റാർ ഹോട്ടലിലാണ് യുവതി സംഘം ചേർന്നുള്ള ബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഡൽഹി ഷേക്ക് സരായി നിവാസിയായ മനോജ് ശർമ എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഒരു സ്ത്രീയടക്കം ആറു പേർ സംഘത്തിലുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. പ്രധാന പ്രതിയായ മനോജ് ശർമ മാത്രമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. സെപ്റ്റംബർ 18നാണ് സംഭവം നടന്നതെന്നും പിറ്റേ ദിവസമാണ് യുവതി പരാതി നൽകിയതെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന ഹോട്ടൽ മുറി ബുക്ക് ചെയ്തിരിക്കുന്നത് രണ്ടു കച്ചവടക്കാരാണ്. പണത്തിന് ആവശ്യമുണ്ടായിരുന്ന ടിക്കറ്റ് ബുക്കിങ് എക്‌സിക്യൂട്ടീവും ടൂറിസ്റ്റ് ഗൈഡുമായ യുവതിയെ ചെറിയ നിരക്കിൽ ലോൺ നൽകാമെന്ന് പറഞ്ഞാണ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP