Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ടൂൾകിറ്റ് കേസ്; ആക്ടിവിസ്റ്റ് ദിഷാ രവി ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച

ടൂൾകിറ്റ് കേസ്; ആക്ടിവിസ്റ്റ് ദിഷാ രവി ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് ദിഷാ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവ്. ഡൽഹി പട്യാല ഹൗസ് കോടതിയുടെതാണ് ഉത്തരവ്.

അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് പൊലീസ് ആവശ്യപ്പെട്ടത്.എന്നാൽ കോടതി ഒരു ദിവസത്തെ കസ്റ്റഡി മാത്രമാണ് അനുവദിച്ചത്. ദിഷയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച കോടതി വിധി പറയുക.

ദിഷയും അഭിഭാഷകയും ആക്ടിവിസ്റ്റുമായ മലയാളി നികിത ജേക്കബും, ശന്തനു മുളുകും ചേർന്ന് ഖാലിസ്ഥാൻ അനുകൂല സംഘടനയായ 'പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ' എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയുമായി ഗൂഢാലോചന നടത്തി, സർക്കാരിനെതിരെ വാദപ്രചരണം നടത്താൻ ടൂൾകിറ്റ് തയ്യാറാക്കി എന്നീ ആരോപണങ്ങളാണ് ഡൽഹി പൊലീസ് ഉന്നയിക്കുന്നത്.

എന്നാൽ ടൂൾകിറ്റ് ഒരു ആശയപ്രചരണം മാത്രമാണെന്നും സർക്കാരിനെതിരെ വെറുപ്പ് വിതയ്ക്കാൻ ഉദ്ദേശിച്ചുള്ളതല്ല അതെന്നും ദിഷാ രവിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു.

ആക്ടിവിസ് എന്ന നിലയിൽ തന്റെ പ്രവർത്തനം പ്രകൃതിക്കും കൃഷിക്കും വേണ്ടിയാണെന്നും ഖാലിസ്ഥാന് വേണ്ടിയല്ലെന്നും ദിഷ കോടതിയിൽ വാദിച്ചു. ദിഷയൊഴികെ മറ്റുള്ളവർക്ക് മുൻകൂർ ജാമ്യത്തിന് മുൻപ് അറസ്റ്റിനെതിരെ ഇടക്കാല സുരക്ഷ ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP