Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിക്കുന്നു; ഡൽഹിയിൽ ദിവസങ്ങൾക്കുള്ളിൽ രേഖപ്പെടുത്തിയത് 70 ശതമാനത്തിന്റെ വർധന; നിരന്തരമായി തുടരുന്ന മഴ കാരണം തക്കാളികൃഷി നശിക്കുന്നുവെന്ന് കർഷകർ

ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിക്കുന്നു; ഡൽഹിയിൽ ദിവസങ്ങൾക്കുള്ളിൽ രേഖപ്പെടുത്തിയത് 70 ശതമാനത്തിന്റെ വർധന; നിരന്തരമായി തുടരുന്ന മഴ കാരണം തക്കാളികൃഷി നശിക്കുന്നുവെന്ന് കർഷകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: ഉള്ളിക്ക് പിന്നാലെ തക്കാളിക്കും തീവില. ദിനം തോറും കുതിച്ചുയരുന്ന വിലയ്ക്ക് തടയിടാനാകാതെ സർക്കാരും കുഴങ്ങുകയാണ്. ലഭ്യതക്കുറവ് ഏറിയതോടെയാണ് രാജ്യമെമ്പാടും തക്കാളി വില ഉയർന്നത്. ഡൽഹിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ തക്കാളി വിലയിൽ 70 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരന്തരമായി തുടരുന്ന മഴ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളെ തുടർന്ന് മഹാരാഷ്ട്ര, കർണാടക, വടക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ പച്ചക്കറി വില കൂടുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്തെ ഉള്ളിവിലയുടെ ഇരട്ടിയാണ് നിലവിലെ ഉള്ളിവില. ഡൽഹിയിലും പരിസര പ്രദേശങ്ങളിലും 40 മുതൽ 60 വരെ രൂപയിലാണ് തക്കാളി വിൽപന നടക്കുന്നത്.

നേരത്തേ മുപ്പത് രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് കുത്തനെകൂടി 60 രൂപയിലെത്തിയത്. വരും ദിവസങ്ങളിൽ തക്കാളി വില ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലെ ആസാദപൂരിലെ മണ്ടി മാർക്കറ്റിൽ 25 കിലോയുടെ ഒരു ചാക്കിന് എണ്ണൂറ് രൂപയ്ക്ക് മുകളിലാണ് ഗ്രേഡ് ഒന്ന് തക്കാളിയുടെ മൊത്ത വ്യാപാരവില. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ തക്കാളി ചെടികൾ നശിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. വരും ദിവസങ്ങളിൽ ഇത് ഇനിയും കൂടുമെന്നാണ് റിപ്പോർട്ട്. ഉത്സവ സീസണുകൾ അടുത്തതോടെ അവശ്യ സാധനങ്ങളുടെ വിലയിലുണ്ടാവുന്ന വർധന ആളുകളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP