Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എയർ ഇന്ത്യ വിമാനത്തിന്റെ യാത്ര വീണ്ടും മുടങ്ങി; സിഡ്‌നിയിൽ നിന്ന് ഡൽഹിക്ക് പുറപ്പെട്ട വിമാനത്തിന് പണി കൊടുത്തത് ടോയ്‌ലറ്റുകൾ; ഇക്കൊല്ലം ഇത് മൂന്നാം തവണ

എയർ ഇന്ത്യ വിമാനത്തിന്റെ യാത്ര വീണ്ടും മുടങ്ങി; സിഡ്‌നിയിൽ നിന്ന് ഡൽഹിക്ക് പുറപ്പെട്ട വിമാനത്തിന് പണി കൊടുത്തത് ടോയ്‌ലറ്റുകൾ; ഇക്കൊല്ലം ഇത് മൂന്നാം തവണ

യർ ഇന്ത്യയുടെ വിമാനസർവീസുകൾ ഇടയ്ക്കിടെ വാർത്തകളിൽ ഇടം പിടിക്കുന്നത് ഇപ്പോൾ പതിവാണ്. പലപ്പോഴും സാങ്കേതികത്തകരാറുകൾ മൂലം യാത്ര തടസ്സപ്പെടുന്നതുതന്നെയാണ് വാർത്തകൾക്ക് കാരണമാകുന്നതും. സിഡ്‌നിയിൽനിന്ന് മെൽബൺ വഴി ഡൽഹിക്ക് പുറപ്പെട്ട എഐ301 വിമാനത്തിന്റെ കാര്യവും അതുപോലെ തന്നെ. ഇക്കുറി വില്ലനായത് ടോയ്‌ലറ്റുകളാണെന്ന് മാത്രം.

ടോയ്‌ലറ്റുകൾ ബ്ലോക്കായതോടെ, വിമാനം മെൽബണിലിറക്കുകയായിരുന്നു. മെയ്ന്റനൻസ് വിഭാഗം ടോയ്‌ലറ്റുകൾ ശരിയാക്കാനുള്ള ശ്രമം നടത്തിയെങ്കിലും, യഥാസമയം വിമാനം പുറപ്പെടാനായില്ല. ഇതോടെ, വിമാനത്തിലെ 148 യാത്രക്കാരെയും പല വിമാനങ്ങളിലായി ഡൽഹിയിലേക്ക് അയക്കേണ്ടിവന്നു. 148 യാത്രക്കാർക്ക് ആഹാരവും സ്‌നാക്‌സും ഡ്രിങ്ക്‌സുമൊക്കെ നൽകുകയും ടോയ്‌ലറ്റുകൾ പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ കുടുങ്ങുമെന്ന് മനസ്സിലാക്കിയാണ് യാത്രക്കാരെ പല വിമാനങ്ങളിലായി അയക്കാൻ എയർ ഇന്ത്യയെ പ്രേരിപ്പിച്ചത്.

ഇക്കൊല്ലം മൂന്നാം തവണയാണ് ടോയ്‌ലറ്റുകളുമായി ബന്ധപ്പെട്ട് എയർ ഇന്ത്യാ വിമാനത്തിന്റെ യാത്ര തടസ്സപ്പെടുന്നത്. എയർ ഇന്ത്യയുടെ മെയ്ന്റനൻസ് വിഭാഗത്തിന്റെ കാര്യക്ഷമത ചോദ്യം ചെയ്യുന്നതാണ് ഈ സംഭവങ്ങൾ. ഇക്കൊല്ലമാദ്യം ഡൽഹിയിൽനിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പുറപ്പെട്ട വിമാനം, മൂന്നുമണിക്കൂറോളം പറന്നശേഷം ഡൽഹിയിൽ തിരിച്ചിറക്കേണ്ടിവന്നിരുന്നു. അന്നും ടോയ്‌ലറ്റുകൾ തകരാറിലായതായിരുന്നു കാരണം.

ന്യുയോർക്കിൽനിന്ന് ഡൽഹിയിലേക്ക് പറന്ന മറ്റൊരു എയർ ഇന്ത്യാ വിമാനത്തിലും ഇതേ പ്രശ്‌നമുണ്ടായി. ടോയ്‌ലറ്റുകൾ പ്രവർത്തിക്കാതായതോടെ, വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറക്കാൻ പൈലറ്റുമാർ തീരുമാനിച്ചെങ്കിലും, ഹീത്രൂ അടച്ചിട്ടിരുന്നതിനാൽ അത് നടന്നില്ല. ഇതിനിടെ, ഒരു ടോയ്‌ലറ്റ് പ്രവർത്തനക്ഷമമാവുകയും യാത്രക്കാർ ഡൽഹിക്ക് തന്നെ പറക്കാൻ തീരുമാനിക്കുകയുമായിരുന്നു.

മെയ്ന്റനൻസ് വിഭാഗത്തിൽ കാര്യക്ഷമതയില്ലായ്മയെയാണ് ഇതെല്ലാം കാണിക്കുന്നതെന്ന് എയർ ഇന്ത്യയിലെ മുതിർന്ന പൈലറ്റുമാർ തന്നെ പറയുന്നു. വിദേശ വിമാനത്താവളങ്ങളിൽ ഇറക്കുന്നതും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതും മറ്റു വിമാനങ്ങളിൽ കയറ്റി അയക്കുന്നതും ധനനഷ്ടം മാത്രമല്ല ഉണ്ടാക്കുന്നത്. വിമാനക്കമ്പനിയുടെയും രാജ്യത്തിന്റെയും പേര് ചീത്തയാക്കുന്ന ഏർപ്പാടുകളാണ് ഇതെക്കെയെന്ന് ഒരു പൈലറ്റ് അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP