Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 സ്ഥലങ്ങളിൽ 11 പ്രദേശങ്ങളും ഇന്ത്യയിൽ; കാലവസ്ഥ നിരീക്ഷണ വെബ് സൈറ്റ് എൽ ഡോറാഡോയുടെ കണക്കിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ചുരുവിൽ; ഇന്ന് 50.3 ഡിഗ്രി രേഖപ്പെടുത്തിയ ചുരുവിൽ സൂര്യഘാതം ഏൽക്കുന്നവർക്കായി പ്രത്യേക എയർ കണ്ടീഷൻ വാർഡുകൾ തുറന്ന് ആശുപത്രികളും

ലോകത്തിലെ ഏറ്റവും ചൂടുകൂടിയ 15 സ്ഥലങ്ങളിൽ 11 പ്രദേശങ്ങളും ഇന്ത്യയിൽ; കാലവസ്ഥ നിരീക്ഷണ വെബ് സൈറ്റ് എൽ ഡോറാഡോയുടെ കണക്കിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ചുരുവിൽ; ഇന്ന് 50.3 ഡിഗ്രി രേഖപ്പെടുത്തിയ ചുരുവിൽ സൂര്യഘാതം ഏൽക്കുന്നവർക്കായി പ്രത്യേക എയർ കണ്ടീഷൻ വാർഡുകൾ തുറന്ന് ആശുപത്രികളും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യ അതീവ ഉഷ്ണ മേഖലയായി മാറുകയാണോ? അതേയെന്ന ഉത്തരത്തിന് ആക്കം കൂട്ടുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ ഭൂമിയിലെ ഏറ്റവും ചൂടുകൂടിയ 15 പ്രദേശങ്ങളിൽ 11 എണ്ണം ഇന്ത്യയിലാണെന്ന് കാലവസ്ഥ നിരീക്ഷണ വെബ് സൈറ്റ് എൽ ഡോറാഡോയാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. ബാക്കിവരുന്ന 4 സ്ഥലങ്ങൾ ഇന്ത്യയുടെ അയൽ രാജ്യമായ പാക്കിസ്ഥാനിലാണെന്നും റിപ്പോർട്ട് പറയുന്നു.

രാജസ്ഥാനിലെ ചുരുവാണ് ഏറ്റവും കൂടുതൽ താപ നില രേഖപ്പെടുത്തിയിരിക്കുന്നത്. 48.9 ഡിഗ്രി സെലഷ്യസാണ് തിങ്കളാഴ്ച ഈ സ്ഥലത്തെ താപനില എന്നാണ് ഇന്ത്യൻ കാലവസ്ഥ വകുപ്പ് പറയുന്നത്. എന്നാൽ കാലവസ്ഥ നിരീക്ഷണ വെബ് സൈറ്റ് എൽ ഡോറാഡോയുടെ കണക്കിൽ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് 50.3 ഡിഗ്രി സെലഷ്യസാണ്.ചുരുവിൽ ഇതിനകം തന്നെ ഉഷ്ണതരംഗം സംബന്ധിച്ച മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

താർ മരുഭൂമിയിലേക്കുള്ള കവാടം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. അതിനാൽ തന്നെ ഇവിടുത്തെ ആശുപത്രികളിൽ സൂര്യഘാതം ഏൽക്കുന്നവർക്കായി പ്രത്യേക എയർ കണ്ടീഷൻ വാർഡുകൾ തുറന്നിരിക്കുകയാണ് എന്ന് ഇവിടുത്തെ ജില്ല മജിസ്‌ട്രേറ്റ് രാം രത്തൻ സോൻകരിയ വാർത്ത ഏജൻസിയോട് പറഞ്ഞു.

ചുരുവിലെ റോഡുകൾ ഇടയ്ക്കിടയ്ക്ക് വെള്ളം ഒഴിച്ച് നനയ്ക്കുന്നുണ്ട്. ഇത് മൂലം റോഡിലെ ടാർ ചൂടിനാൽ ഉരുകുന്നത് തടയാൻ സാധിക്കും. അത്യവശ്യത്തിനുള്ള ജലവും, മരുന്നും ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ല മജിസ്‌ട്രേറ്റ് വ്യക്തമാക്കുന്നു. അതേ സമയം രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഇന്നലെ താപനില 44.6 ഡിഗ്രി സെലഷ്യസ് തൊട്ടു. ഭക്ഷണ വിതരണ കമ്പനിയായ സോമാറ്റോ തങ്ങളുടെ ഡെലിവറി എത്തിക്കുന്നവർക്ക് ആവശ്യപ്പെട്ടാൽ വെള്ളം നൽകണം എന്ന് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച മധ്യപ്രദേശ്, പടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടുണ്ട്. അതേ സമയം ജൂൺ 6ന് മൺസൂൺ എത്തുന്നതോടെ ഇപ്പോഴത്തെ അവസ്ഥയിൽ മാറ്റം വരുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. സ്‌കൈമെറ്റിന്റെ നിരീക്ഷണ പ്രകാരം മെയ് 31 കഴിഞ്ഞ 65 കൊല്ലത്തിനിടയിൽ ഇന്ത്യയിലെ ഏറ്റവും വരണ്ട ദിവസമാണെന്നാണ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP