Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭാരത് മാതാ കീ ജയ് വിളിക്കാൻ തയ്യാറുള്ളവർ മാത്രം ഇന്ത്യയിൽ ജീവിച്ചാൽ മതിയെന്ന് കേന്ദ്രമന്ത്രി; ഈ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ തകർക്കണമെന്നും ധർമ്മേന്ദ്ര പ്രധാൻ

ഭാരത് മാതാ കീ ജയ് വിളിക്കാൻ തയ്യാറുള്ളവർ മാത്രം ഇന്ത്യയിൽ ജീവിച്ചാൽ മതിയെന്ന് കേന്ദ്രമന്ത്രി; ഈ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ തകർക്കണമെന്നും ധർമ്മേന്ദ്ര പ്രധാൻ

മറുനാടൻ മലയാളി ബ്യൂറോ

പൂണെ: ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ഭാരത് മാതാ കീ ജയ് വിളിക്കണമെന്ന് കേന്ദ്രമന്ത്രി. ഭാരത് മാതാ കി ജയ് വിളിക്കാൻ തയ്യാറുള്ളവർ മാത്രം ഇന്ത്യയിൽ ജീവിച്ചാൽ മതിയെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. എബിവിപിയുടെ 54ാമത് വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''നമ്മുടെ രാജ്യത്തിന് പുറത്ത് ഒരു ധർമ്മശാല നിർമ്മിക്കാൻ സാധിക്കുമോ? ആർക്കെങ്കിലും ഇന്ത്യയിൽ വരാനോ ജീവിക്കാനോ സാധിക്കുമോ? നമ്മൾ ഈ വെല്ലുവിളി ഏറ്റെടുക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയിൽ, നിങ്ങൾ ഭാരത് മാതാ കി ജയ് വിളിക്കണം. അത്തരക്കാർക്ക് മാത്രമേ ഇവിടെ നിൽക്കാനാകൂ'', പ്രധാൻ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെ എതിർക്ക് പ്രതിഷേധിക്കുന്നവരെ വിമർശിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പോരാടിയ ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്രബോസിനെയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ഉദ്ദം സിംഗും ഭഗത് സിംഗും നേതാജി സുഭാഷ് ചന്ദ്ര ബോസും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ജീവത്യാഗം ചെയ്തത്. അവ പാഴായിപ്പോകയാണോ? രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നിരവധി ആളുകളാണ് പൊരുതിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''പൗരത്വത്തിന്റെ പേരിൽ ഈ രാജ്യത്തെ ജനങ്ങൾ അക്രമണങ്ങളിലേക്ക് കടക്കുമ്പോൾ എബിവിപി എന്ന സംഘടനയുടെ ഉത്തരവാദിത്വം കൂടുകയാണ്. ഈ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ തകർക്കണം... ദേശീയ പ്രസ്ഥാനങ്ങൾക്കേ അതിന് മറുപടി നൽകാനാകൂ'' പ്രധാൻ പറഞ്ഞു. രാജ്യത്താകമാനം 20 ലേറെ പേരാണ് പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP