Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കറൻസി നോട്ടുകൾ പോലും ഉപയോഗിക്കുന്നത് കഴുകിയ ശേഷം; വൃത്തികൂടിയ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ഭർത്താവ്

കറൻസി നോട്ടുകൾ പോലും ഉപയോഗിക്കുന്നത് കഴുകിയ ശേഷം; വൃത്തികൂടിയ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ഭർത്താവ്

മറുനാടൻ മലയാളി ബ്യൂറോ

മൈസൂർ: ഭാര്യയുടെ അമിത വൃത്തിയിൽ സഹികെട്ട ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. വീടിന് പുറത്തുള്ള ഫാമിൽ ഭാര്യ പുട്ടമണിയെ (38) വെട്ടിക്കൊലപ്പെടുത്തിയ ശേഷം തിരിച്ച് വീട്ടിലെത്തിയ ശാന്തമൂർത്തി (40) തൂങ്ങിമരിക്കുകയായിരുന്നു. അമിത വൃത്തി പാലിക്കുന്ന ഭാര്യയുടെ സ്വഭാവത്തിൽ സഹികെട്ടാണ് ശാന്തമൂർത്തി ഭാര്യയെ കൊലപ്പെടുത്തിയത്.

15 വർഷം മുമ്പായിരുന്നു ശാന്തമൂർത്തിയുടെയും പുട്ടമണിയുടെയും വിവാഹം. ഏഴ് വയസും 12 വയസും പ്രായമുള്ള രണ്ട് കുട്ടികളും ഇവർക്കുണ്ട്. രണ്ട് കുട്ടികളെയും ഒരു ദിവസം തന്നെ പുട്ടമണി പല തവണ കുളിപ്പിക്കും. ഭർത്താവ് നൽകുന്ന കറൻസി നോട്ടുകൾ പോലും കഴുകിയ ശേഷമാണ് അവർ ഉപയോഗിക്കുക. വിവിധ ജാതിയിലും മതങ്ങളിലും പെട്ട ആളുകൾ തൊട്ടതുകൊണ്ടാണ് പുട്ടമണി നോട്ടുകൾ കഴുകി ഉപയോഗിച്ചിരുന്നതെന്നും ബന്ധുവായ രാജശേഖർ പറഞ്ഞു.

ഭാര്യയുടെ അസ്വഭാവികമായ ഈ സ്വഭാവത്തെക്കുറിച്ച് ശാന്തമൂർത്തി നിരവധി തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊരാൾ സ്പർശിച്ചാലോ ശൗചാലയത്തിലോ കാലിത്തൊഴുത്തിലോ പോയാൽ പോലും കുളിച്ച ശേഷം മാത്രമേ ഭർത്താവിനെ പുട്ടമണി വീട്ടിൽ കയറ്റിയിരുന്നുള്ളുവെന്നും രാജശേഖർ പറയുന്നു. അമിതമായ വൃത്തി വേണമെന്ന് ശാഠ്യം പിടിച്ച് പുട്ടമണി ഭർത്താവിനെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും രാജശേഖർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP