Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്നെ ഭയപ്പെടുത്താൻ കഴിയില്ല, എന്നെ വാങ്ങാൻ കഴിയില്ല'; ടൈം മാഗസിന്റെ അന്താരാഷ്ട്ര കവർ പേജിൽ കർഷക സമരത്തിലെ സ്ത്രീകൾ

'എന്നെ ഭയപ്പെടുത്താൻ കഴിയില്ല, എന്നെ വാങ്ങാൻ കഴിയില്ല';  ടൈം മാഗസിന്റെ അന്താരാഷ്ട്ര കവർ പേജിൽ കർഷക സമരത്തിലെ സ്ത്രീകൾ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരം നൂറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ രാജ്യാന്തര തലത്തിൽ വീണ്ടും സമരം ശ്രദ്ധയിലേക്ക്.

ടൈം മാഗസിന്റെ പുതിയ അന്താരാഷ്ട്ര കവർ പേജിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന സ്ത്രീകളുടെ ചിത്രം. കർഷക സമരത്തിലെ സ്ത്രീകളുടെ സാന്നിധ്യവും അവരുടെ നിർണായകമായ പങ്കും വ്യക്തമാക്കി മാഗസിനിൽ ലേഖനവും വന്നിട്ടുണ്ട്.

ഇന്ത്യയിലെ കാർഷിക മേഖലയിൽ സ്ത്രീകളുടെ പ്രധാനപ്പെട്ട പങ്കെന്താണെന്നും എന്നാൽ എങ്ങനെയാണ് ഇവരുടെ പ്രയ്തനം വിലമതിക്കപ്പെടാതെ പോവുന്നതെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. പുരുഷ മേധാവിത്വ മനോഭാവം നിലനിൽക്കുന്ന പഞ്ചാബ്. ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ത്രീ സമരക്കാർ രംഗത്തിറങ്ങുന്നതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

' എന്നെ ഭയപ്പെടുത്താൻ കഴിയില്ല, എന്നെ വാങ്ങാൻ കഴിയില്ല' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. വീട്ടിലേക്ക് തിരിച്ചു പോവണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം ഉണ്ടായിട്ടും എങ്ങനെയാണ് സ്ത്രീകൾ തങ്ങളുടെ സമരവുമായി മുന്നോട്ട് പോയതെന്ന് ലേഖനത്തിൽ പറയുന്നു.

TIME's new international cover: "I cannot be intimidated. I cannot be bought." The women leading India's farmers' protests https://t.co/o0IWwWkXHR pic.twitter.com/3TbTvnwiOV

— TIME (@TIME) March 5, 2021

' ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ല് രൂപപ്പെടുത്തുന്ന സ്ത്രീകൾ കോർപ്പറേറ്റ് ചൂഷണത്തിന് പ്രകടമായ ഇരയാവാനിടയുണ്ട്. ഓക്ഫാം ഇന്ത്യയുടെ കണക്ക് പ്രകാരം പ്രാദേശിക മേഖലകളിലെ 85 ശതമാനവും കാർഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. പക്ഷെ ഇവരിൽ 13 ശതമാനത്തിന് മാത്രമേ ഭൂമി അവകാശമുള്ളൂ. സ്ത്രീകളെ കർഷകരായി കാണുന്നില്ല. അവരുടെ ജോലി വലുതാണ്, പക്ഷെ അദൃശ്യമാണ്,' പഞ്ചാബ് കിസാൻ യൂണിയൻ അംഗമാ ജസ്ബിർ കൗർ ടൈം മാഗസിനോട് പറഞ്ഞു.

 ജനുവരി 26 ന് നടന്ന സംഘർഷങ്ങൾക്ക് ശേഷം ഇതുവരെയും കേന്ദ്ര സർക്കാർ കർഷകരുമായി ചർച്ച നടത്തിയിട്ടില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമരപ്പന്തലിൽ വെച്ച് 108 കർഷകർ മരിച്ചെന്നാണ് സംയുക്ത കിസാൻ മോർച്ച അറിയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP