Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക്‌ടോക്ക് ചെയ്യുന്നവർ വെറുതെ സമയം പാഴാക്കുന്നെന്ന് കരുതുന്നവർ കാണുക; രാജ്യത്തെ ആദ്യ ടിക്‌ടോക്ക് ഫിലിം ഫെസ്റ്റിവൽ പൂണെയിൽ; ഒന്നാം സമ്മാനം 33,333 രൂപ; മികച്ച കോമഡി, മികച്ച ഇമോഷൻ, മികച്ച ദമ്പതികൾ എന്നിവയുൾപ്പെടെ മത്സരം 12 വിഭാഗങ്ങളിൽ

ടിക്‌ടോക്ക് ചെയ്യുന്നവർ വെറുതെ സമയം പാഴാക്കുന്നെന്ന് കരുതുന്നവർ കാണുക; രാജ്യത്തെ ആദ്യ ടിക്‌ടോക്ക് ഫിലിം ഫെസ്റ്റിവൽ പൂണെയിൽ; ഒന്നാം സമ്മാനം 33,333 രൂപ; മികച്ച കോമഡി, മികച്ച ഇമോഷൻ, മികച്ച ദമ്പതികൾ എന്നിവയുൾപ്പെടെ മത്സരം 12 വിഭാഗങ്ങളിൽ

സ്വന്തം ലേഖകൻ

പൂണെ: ടിക്‌ടോക്ക് ഇന്ത്യയിൽ തരംഗമാകുന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ്. ജനലക്ഷണങ്ങൾ വീഡിയോ ഷെയറിങ്ങ് ആപ്പിനെ ഏറ്റെടുത്തപ്പോൾ ടിക് ടോക്കിന് സ്വന്തായി താരങ്ങളും അവർക്ക് ആരാധകരും അങ്ങനെ ടിക് ടോക്ക് ഇന്ത്യയിൽ തരംഗമായത് കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. സുരക്ഷാ ഭീഷണിയും വിലക്കുകളും വിവാദങ്ങളുമെല്ലാം അതിജീവിച്ചും തങ്ങളുടെ ജനപ്രിയത നിലനിർത്താൻ ഈ വീഡിയോ ഷെയറിങ്ങ് ആപ്പിന് കഴിഞ്ഞു. ടിക്‌ടോക്കിലെ താരങ്ങൾ ലക്ഷക്കണക്കിന് ആരാധകരുമായി സമൂഹമാധ്യമങ്ങളുടെ പുറത്തും ശ്രദ്ധ നേടി.

ഇപ്പോഴിതാ ടിക് ടോക്ക് ഫിലിം ഫെസ്റ്റിവലും. ഇന്ത്യയിലെ ആദ്യത്തെ ടിക് ടോക്ക് ഫിലിം ഫെസ്റ്റിവൽ പൂണെയിൽ നടന്നുകൊണ്ടിരിക്കുകയാണ്.  ടിക്ടോക്ക് എല്ലായിടത്തും ട്രെൻഡിങ്ങാണ്. എല്ലാവരും ടിക്‌ടോക്ക് വീഡിയോകൾ നിർമ്മിക്കുന്നു. നിരവധി വിദ്യാർത്ഥികൾ അവരുടെ കോളേജുകൾക്ക് പുറത്ത് നിന്ന് ടിക് ടോക്ക് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർക്കെല്ലാമായി എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു, ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന സംഘാടകരിൽ ഒരാളായ പ്രകാശ് യാദവ് പറയുന്നു. ജൂലൈ 24 ന് തുടങ്ങിയ ഫെസ്റ്റിവൽ അവസാനിക്കുക ഓഗസ്റ്റ് 20 നാണ്. ഫെസ്റ്റിവലിന്റെ അന്തിമ ഫലങ്ങൾ അന്ന് പ്രഖ്യാപിക്കും. വിജയികൾക്ക് ട്രോഫിയോടൊപ്പം സമ്മാന തുകയും ലഭിക്കും. ഒന്നാം സ്ഥാനത്തിന് 33,333 രൂപയും രണ്ടാം സ്ഥാനത്തിന് 22,222 രൂപയും സമ്മാനമായി ലഭിക്കും.

മികച്ച കോമഡി, മികച്ച ഇമോഷൻ, മികച്ച ദമ്പതികൾ എന്നിവയുൾപ്പെടെ 12 വിഭാഗങ്ങളായാണ് ഫെസ്റ്റിവൽ തിരിച്ചിരിക്കുന്നത്. സാമൂഹിക പ്രശ്‌നങ്ങൾക്കും പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള മികച്ച വീഡിയോകൾക്കും സമ്മാനമുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകളും ട്രോഫിയും ഉണ്ടായിരിക്കുമെന്നും യാദവ് പറഞ്ഞു.

ഇത്തരമൊരു ഫെസ്റ്റിവൽ സംഘടിപ്പിച്ചതിനു പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ടിക് ടോക്ക് ചെയ്യുന്നവരേക്കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണ മാറ്റാനാണെന്നും യാദവ് കൂട്ടിച്ചേർത്തു. ടിക്‌ടോക്കിലുള്ളവർ വെറുതെ സമയം പാഴാക്കുകയാണെന്ന് കരുതുന്ന ഒരുപാട് പേർ ഉണ്ട്, ആ അഭിപ്രായം ഇതോടെ മാറുമെന്നാണ് യാദവും സുഹൃത്തുക്കളും പ്രതീക്ഷിക്കുന്നത്. ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പ്രായഭേദമില്ലാതെയാണ് ആളുകൾ എത്തുന്നത്. എല്ലാ വിഭാഗങ്ങളിലും നിരവധി എന്ട്രികളും സംഘാടകർക്കു ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP