Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാലം മാറി...കഥ മാറി...സ്ഥാനാർത്ഥി നിർണയത്തിന്റെ രീതികളും മാറി; പൊതുസമ്മതരും സിനിമ താരങ്ങളും പ്ലീസ് സ്റ്റെപ് ബാക്ക്; സോഷ്യൽ മീഡിയയിലെ പിന്തുണയും പരിഗണിക്കും! ഹരിയാനയിൽ ടിക് ടോക് താരത്തെ സ്ഥാനാർത്ഥിയാക്കി ബിജെപി; അദംപൂരിൽ ജനവിധി തേടുന്നത് യുവാക്കളുടെ ആവേശമായ സൊനാലി ഫോഗാട്ട്

കാലം മാറി...കഥ മാറി...സ്ഥാനാർത്ഥി നിർണയത്തിന്റെ രീതികളും മാറി; പൊതുസമ്മതരും സിനിമ താരങ്ങളും പ്ലീസ് സ്റ്റെപ് ബാക്ക്; സോഷ്യൽ മീഡിയയിലെ പിന്തുണയും പരിഗണിക്കും! ഹരിയാനയിൽ ടിക് ടോക് താരത്തെ സ്ഥാനാർത്ഥിയാക്കി ബിജെപി; അദംപൂരിൽ ജനവിധി തേടുന്നത് യുവാക്കളുടെ ആവേശമായ സൊനാലി ഫോഗാട്ട്

മറുനാടൻ മലയാളി ബ്യൂറോ

ചണ്ഡീഗഢ്: പൊതുസമ്മതരായ സ്ഥാനാർത്ഥികളേയും സിനിമ താരങ്ങളേയുമൊക്കെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ഇതിപ്പോൾ അതിനൊന്നും ഒരു പുതുമയില്ല. ഇത് സോഷ്യൽ മീഡിയയുടെ കൂടി കാലമാണല്ലോ. കാലം മാറി കഥ മാറി. രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണയത്തിൽ സോഷ്യൽ മീഡിയയിലെ നേതാക്കളുടെ സ്വീകാര്യത കൂടി പരിഗണിക്കാറുമുണ്ട്. എന്നാൽ അടുത്ത മാസം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ ഒരുപടി കൂടി കടന്ന് ചിന്തിക്കുകയാണ് ബിജെപി. ജനപ്രീയതയുടെ പുത്തൻ അളവുകോലായ ടിക് ടോകിലെ സൂപ്പർ സ്റ്റാറിനെ തന്നെ രംഗത്തിറക്കിയിരിക്കുകാണ് ബിജെപി

ഹരിയാനയിൽ പ്രസിദ്ധ ടിക് ടോക്ക്, ടീവി താരം സോനാലി ഫോഗറ്റിനെയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നൽകിയിരിക്കുന്നത് . അദംപൂർ മണ്ഡലത്തിൽ നിന്നാണ് സോനാലി ജനവിധി തേടുന്നത്. ജാട്ട് സമുദായങ്ങൾ ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. ടിക് ടോക്കിൽ ഒരുലക്ഷത്തിന് പുറത്ത് ഫോളോവേഴ്സുള്ള സോനാലിക്ക് മണ്ഡലത്തെ ഇളക്കി മറിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി.

മുൻ മുഖ്യമന്ത്രി ഭജൻ ലാലിന്റെ മകൻ കുൽദീപ് ബിഷ്ണോയിയാണ് സോനാലിക്ക് എതിരെ കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്. ഭജൻലാലിന്റെയും കുടുംബത്തിന്റെയും ശക്തികേന്ദ്രമാണ് രാജസ്ഥാൻ-ഹരിയാന അതിർത്തിയുലുള്ള അദംപൂർ മണ്ഡലം. 1969മുതൽ ഭജൻലാൽ എട്ടുതവണ ഇവിടെ നിന്ന് എംഎൽഎയായി. അദ്ദേഹത്തിന്റെ ഭാര്യയും മറ്റൊരു മകനും ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP