Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തടവുകാരിൽ 1500 പേരെ പരോളിലും 1500 പേരെ ഇടക്കാല ജാമ്യത്തിലും വിട്ടയക്കും; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തിഹാർ ജയിലിൽ നിന്നും തടവ് പുള്ളികളെ പുറത്ത് വിടുന്നത് ജയിൽ ചട്ടത്തിൽ ഭേദഗതി വരുത്തി

തടവുകാരിൽ 1500 പേരെ പരോളിലും 1500 പേരെ ഇടക്കാല ജാമ്യത്തിലും വിട്ടയക്കും; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തിഹാർ ജയിലിൽ നിന്നും തടവ് പുള്ളികളെ പുറത്ത് വിടുന്നത് ജയിൽ ചട്ടത്തിൽ ഭേദഗതി വരുത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്നും 3000 തടവുകാരെ പരോളിലോ ജാമ്യത്തിലോ വിട്ടയക്കാൻ അധികൃതർ തീരുമാനിച്ചു. അടുത്ത മൂന്ന്, നാല് ദിവസത്തിനുള്ളിൽ 3000 തടവുകാരെ വിട്ടയക്കാനാണ് തീരുമാനം. രാജ്യത്തുടനീളം കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഇത്രയധികം തടവുകാരെ ഒന്നിച്ച് വിട്ടയക്കാൻ ജയിൽ ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് സർക്കാർ തീരുമാനം.

കൊറോണയുടെ സാഹചര്യത്തിൽ തടവുകാരെ പുറത്തുവിടുമെന്ന് ഡൽഹി സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് തിഹാർ ജയിൽ അധികൃതർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 1500 തടവുകാരെ പരോളിൽ വിട്ടയക്കാനും 1500 പേരെ ഇടക്കാല ജാമ്യത്തിൽ വിടാനുമാണ് തീരുമാനമെന്ന് തിഹാർ ജയിൽ ഡിജി വ്യക്തമാക്കി.

കൊറോണ വ്യാപനം തടയാൻ മാർച്ച് 31 വരെ സംസ്ഥാനം അടച്ചിടാൻ നേരത്ത ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു. നിലവിൽ 30 പേർക്കാണ് ഡൽഹിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. അതേസമയം രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 467 ആയി ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP