Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെൺകടുവയെ ആകർഷിക്കാനായി ന്യൂയോർക്കിൽ നിന്നുമുള്ള 'പെർഫ്യൂം പ്രയോഗം' ; ഒൻപതു പേരുടെ ജീവൻ കവർന്ന കൊലയാളി കടുവയെ പിടിച്ചുകെട്ടാൻ പതിനെട്ടടവും പ്രയോഗിച്ച് മഹാരാഷ്ടയിലെ പാണ്ഡവർ കവട ഗ്രാമം; 'ടി വണ്ണിനെ' പിടിക്കാൻ പാരാഗ്ലൈഡറുടെ സേവനം മുതൽ പെർഫ്യൂം വരെ പ്രയോഗിച്ചിട്ടും ഫലം നിരാശ

പെൺകടുവയെ ആകർഷിക്കാനായി ന്യൂയോർക്കിൽ നിന്നുമുള്ള 'പെർഫ്യൂം പ്രയോഗം' ; ഒൻപതു പേരുടെ ജീവൻ കവർന്ന കൊലയാളി കടുവയെ പിടിച്ചുകെട്ടാൻ പതിനെട്ടടവും പ്രയോഗിച്ച് മഹാരാഷ്ടയിലെ പാണ്ഡവർ കവട ഗ്രാമം; 'ടി വണ്ണിനെ' പിടിക്കാൻ പാരാഗ്ലൈഡറുടെ സേവനം മുതൽ പെർഫ്യൂം വരെ പ്രയോഗിച്ചിട്ടും ഫലം നിരാശ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഒൻപതു വിലയേറിയ ജീവനുകൾ കവർന്നിട്ടും ചോരക്കൊതി മാറാത്ത പെൺകടുവയെ പിടിക്കാൻ പതിനെട്ടടവും പയറ്റുകയാണ് മഹാരാഷ്ട്രയിലെ പാണ്ഡവർ ഗ്രാമം. ഇവിടെയുള്ളവർക്ക് നാളുകളായി ഭീഷണിയുയർത്തി നിൽക്കുന്ന കടുവയെ പിടിക്കാൻ പാരാഗ്ലൈഡറുടെ സഹായം മുതൽ ആകർഷിച്ച് പിടികൂടാൻ സഹായിക്കുന്ന പെർഫ്യൂം വരെ പ്രയോഗിച്ചു. എന്നിട്ടും അധികൃതർ 'ടി വൺ' എന്ന് പേരിട്ടിരിക്കുന്ന കടുവയെ പിടികൂടാൻ ഇതുവരെ ഇവർക്ക് സാധിക്കുന്നില്ല.

വിദേശ കമ്പനിയുടെ പ്രത്യേക പെർഫ്യൂം ഉപയോഗിച്ച് കടുവയെ ആകർഷിച്ച് പിടിക്കാനുള്ള ശ്രമം നടക്കുന്ന വിവരം ടൈംസ് ഓഫ് ഇന്ത്യ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വെരുക് പുറപ്പെടുവിക്കുന്ന കസ്തൂരിയുടേതിന് സമാനമായ ഗന്ധമുള്ള കൃത്രിമവസ്തു ഈ പെർഫ്യൂമിൽ ഉപയോഗിക്കുന്നുണ്ട്. പെർഫ്യൂമിൽ അടങ്ങിയിരിക്കുന്ന ഈ വസ്തുവിന്റെ ഗന്ധം കടുവയെ ആകർഷിക്കുമെന്നും അതുവഴി കടുവയെ കൂട്ടിലാക്കാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മൃഗഡോക്ടറായ എച്ച് എസ് പ്രയാഗ് പറഞ്ഞു. ന്യൂയോർക്കിലെ ബ്രോൻക്സ് മൃഗശാലയിലാണ് കടുവയെ പെർഫ്യൂം ഉപയോഗിച്ച് ആകർഷിച്ച് പിടിക്കാൻ സാധിക്കുമെന്ന് ആദ്യമായി പരീക്ഷിച്ച് വിജയിച്ചത്.

പെർഫ്യൂം രീതി ഉപയോഗിച്ച് 2015ൽ മാണ്ഡ്യയിൽ ഒരു പുള്ളിപ്പുലിയെ മുമ്പ് കൂട്ടിലാക്കി പരിചയമുള്ളയാളാണ് പ്രയാഗ്. 2013 മുതൽ മേഖലയിലുള്ളവർക്ക് ഭീഷണി ഉയർത്തുന്നതായിരുന്നു പുള്ളിപ്പുലി. എന്നാൽ രണ്ടു വർഷം കഴിഞ്ഞിട്ടും കർണാടക വനം വകുപ്പിന് പുള്ളിപ്പുലിയെ പിടികൂടാൻ സാധിച്ചില്ല. തുടർന്നാണ് പ്രയാഗ് പെർഫ്യൂം രീതിയിലൂടെ കൂട്ടിലാക്കുകയായിരുന്നു. പെർഫ്യൂം വിദ്യയുപയോഗിച്ച് കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട് പാണ്ഡവർ കവടയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും പ്രയാഗ് പറഞ്ഞു.

കഴിഞ്ഞ 25 ദിവസമായി മേഖലയിൽ ഭീതിയുണർത്തുന്ന കടുവയെ പിടികൂടാൻ പെർഫ്യൂം മാത്രമല്ല, പാരാഗ്ലൈഡറുടെ സേവനവും വനംവകുപ്പ് അധികൃതർ തേടിയിരുന്നു. കടുവ സഞ്ചരിക്കുന്നിടങ്ങൾ കണ്ടെത്താനായിരുന്നു ഇത്. കൂടാതെ നായകളുടെയും ഡ്രോണുകളുടെയും സഹായം കടുവയെ കണ്ടെത്താനായി തേടിയിരുന്നു. എങ്കിലും ഇതുവരെ കടുവയെ കണ്ടെത്താനായിട്ടില്ല. പിടികൂടുകയാണെങ്കിൽ ടി വണ്ണിനെ മൃഗശാലയിലേക്ക് മാറ്റും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP