Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കടുവയെ കണ്ടാൽ നിരോധനാജ്ഞ; ഇരയുടെ ഇറിച്ചി മുഴുവൻ കഴിപ്പിച്ചേട്ടേ വിടാവൂ; വിഷം കൊടുക്കകയും അരുത്; കടുവാ സംരക്ഷണത്തിന് പുതിയ പ്രവർത്തന മാർഗ്ഗരേഖ

കടുവയെ കണ്ടാൽ നിരോധനാജ്ഞ; ഇരയുടെ ഇറിച്ചി മുഴുവൻ കഴിപ്പിച്ചേട്ടേ വിടാവൂ; വിഷം കൊടുക്കകയും അരുത്; കടുവാ സംരക്ഷണത്തിന് പുതിയ പ്രവർത്തന മാർഗ്ഗരേഖ

ന്യൂഡൽഹി: ജനവാസ മേഖലയിൽ കടുവ ഇറങ്ങിയാൽ ജനങ്ങളുടെ പ്രതിഷേധവും അക്രമവും തടയാൻ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് കടുവ സംരക്ഷണ അഥോറിറ്റിയുടെ പുതിയ മാർഗ്ഗരേഖ. ആൾക്കൂട്ടവും പ്രതിഷേധവും ഉണ്ടായാൽ കടുവക്ക് വനത്തിലേക്ക് തിരിച്ചുപോകുന്നതിന് തടസമുണ്ടാവും. ഇതുണ്ടാവാതിരിക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് നിർദേശമെന്നും മാർഗരേഖയിൽ പറയുന്നു.

ജനവാസ മേഖലകളിൽ കടുവ ഇറങ്ങുന്നത് വലിയ ആശങ്കകൾ ഉണ്ടാക്കുന്ന പശ്ചാതലത്തിലാണ് അത്തരം പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ പ്രവർത്തന മാർഗ്ഗരേഖ ദേശീയ കടുവ സംരക്ഷണ അഥോറിറ്റി പുറത്തിറക്കിയത്. വളർത്തുമൃഗങ്ങളെ കടുവ കൊന്നൽ അതിനെ പൂർണമായും ഭക്ഷിക്കാൻ അനുവദിക്കണം. കടുവ ഇറങ്ങുന്ന ജനവാസ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ ജില്ലാ കളക്ടറോ, മജിസ്‌ട്രേറ്റോ നേരിട്ട് എത്തി നിരീക്ഷണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.

വളർത്തുമൃഗങ്ങളെ വനത്തിൽ മെയ്‌ക്കാൻ കൊണ്ടുപോകുന്നതും, വനഭൂമി കയ്യേറുന്നതുമാണ് കടുവകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണമെന്ന് പ്രവർത്തനമാർഗ്ഗരേഖയിലെ ചൂണ്ടിക്കാണിക്കുന്നു. പെരിയാർ, പറമ്പക്കുളം കടുവ സങ്കേതങ്ങളിൽ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നും അതേകുറിച്ച് പഠിക്കണമെന്നും കടുവ സംരക്ഷണ അഥോറിറ്റി മൂന്ന് കൈപുസ്തകമായി ഇറക്കിയിരിക്കുന്ന ഈ പ്രവർത്തന മാർഗ്ഗരേഖയിൽ പറയുന്നു.

  • കടുവ വളർത്തുമൃഗങ്ങളെ പിടിച്ചാൽ അതിനെ പൂർണ്ണമായും ഭക്ഷിക്കാൻ അനുവദിക്കണം.
  • കടുവ ഉപേക്ഷിച്ചുപോകുന്ന വളർത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങൾ ആ സ്ഥലത്തുനിന്ന് മാറ്റരുത്. മാറ്റിയാൽ കൂടുതൽ വളർത്തുമൃഗങ്ങളെ കടുവ പിടിക്കും. അത്തരം സാഹചര്യങ്ങളിൽ ജനങ്ങളുടെ പ്രതിഷേധവും അക്രമവും ഉണ്ടാകരുത്. ആവശ്യമെങ്കിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യപിച്ച് പ്രതിഷേധം തണുപ്പിക്കണം.
  • ആൾക്കൂട്ടവും പ്രതിഷേധവുംഉണ്ടായാൽ കടുവയ്ക്ക് വനത്തിലേക്ക് തിരിച്ചുപോകുന്നതിന് തടസ്സമുണ്ടാകും. അത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകും. നരഭോജി കടുവയാണെങ്കിൽ അതിനെ പിടിക്കാനും ബുദ്ധിമുട്ട് നേരിടേണ്ടിവരും. അടിയന്തിര സാഹചര്യങ്ങളിൽ ജില്ലാ കളക്ടറോ, ജില്ലാ മജിസ്‌ട്രോറ്റോ, പൊലീസ് സൂപ്രണ്ടോ സ്ഥലത്ത് നേരിട്ട് എത്തി കാര്യങ്ങൾ നിയന്ത്രിക്കണം.
  • ജനവാസ മേഖലകളിൽ സ്ഥിരമായി കടുവ എത്തുന്നുണ്ടെങ്കിൽ അത്തരം പ്രദേശങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കണം. കുടവ സംരക്ഷണത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിച്ച് അവരുടെ സഹകരണം ഉറപ്പുവരുത്തണം. കടുവ പിടിക്കുന്ന വളർത്തുമൃഗങ്ങളുടെ ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം. അതിന് മേൽനോട്ടം നൽകാനുള്ള സമിതിയിൽ പഞ്ചായത്ത് അംഗവും വെറ്ററനറി വിദഗ്ധന്മാരും ഉണ്ടാകണം.
  • കടുവയ്ക്ക് വിഷം നൽകി കൊല്ലുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു. വനംവകുപ്പ് ഗാർഡുമാരാണ് കടുവകളുടെ നീക്കം നിരീക്ഷിക്കേണ്ടത്. അതത് ദിവസത്തെ വിവരങ്ങൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP