Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനൊന്നുകാരൻ പീഡിപ്പിച്ചത് മൂന്നുവയസുകാരിയെ; അയൽവാസിയായ ബാലൻ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചത് മധുരപലഹാരങ്ങൾ കാട്ടി; പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത് പെൺകുഞ്ഞ് അമ്മയോട് പറഞ്ഞതോടെ

പതിനൊന്നുകാരൻ പീഡിപ്പിച്ചത് മൂന്നുവയസുകാരിയെ; അയൽവാസിയായ ബാലൻ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചത് മധുരപലഹാരങ്ങൾ കാട്ടി; പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത് പെൺകുഞ്ഞ് അമ്മയോട് പറഞ്ഞതോടെ

മറുനാടൻ മലയാളി ബ്യൂറോ

ഡറാഡൂൺ: അയൽവാസിയായ മൂന്നു വയസുകാരിയെ പീഡിപ്പിച്ച11 വയസുകാരൻ പിടിയിൽ. ഡറാഡൂൺ സിറ്റിയിൽ കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം. തൊഴിലാളികളായ അച്ഛനും അമ്മയും പുറത്തുപോയ തക്കം നോക്കിയായിരുന്നു ബാലൻ പെൺകുഞ്ഞിനെ പീഡനത്തിനരയാക്കിയത്. പെൺകുട്ടിയുടെ അച്ഛൻ രാജ്പൂർ റോഡിലെ ഹോട്ടൽ തൊഴിലാളിയാണ്. അമ്മ ഗാർഹിക തൊഴിലാളിയും. ഇവർ രണ്ടുപേരും ജോലിക്ക് പോയ സമയത്താണ് ബാലൻ കുഞ്ഞിനോട് ക്രൂരത കാട്ടിയത്.

കഴിഞ്ഞ ചൊവ്വാഴ്‌ച്ച കുഞ്ഞിന്റെ അമ്മ മൂന്നു വയസുള്ള കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോയി. ഒമ്പതും ഏഴും വയസുള്ള മൂത്ത കുട്ടികളെ കുഞ്ഞിനെ ഏൽപ്പിച്ചാണ് ഇവർ പുറത്തുപോയത്. ഈ തക്കം നോക്കി തൊട്ടടുത്ത വീട്ടിലെ ബാലൻ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചത്. മധുരപലഹാരങ്ങൾ കാട്ടി വീട്ടിലേക്കു വിളിച്ച കുഞ്ഞിനെ ബാലൻ പീഡനത്തിരയാക്കി. അമ്മ തിരികെ എത്തിയതോടെ കുഞ്ഞ് തന്റെ അനുഭവം അമ്മയോട് പങ്കുവെച്ചു. ബാലനെ വിളിച്ച് ചോദിച്ചതോടെ അവനും കുറ്റം സമ്മതിച്ചു.

ഇതോടെ കുട്ടിയുടെ അമ്മ ബുധനാഴ്‌ച്ച ദലൻവാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചൊവ്വാഴ്‌ച്ച തന്നെ കുഞ്ഞിനെ മെഡിക്കൽ പരിശോധനയ്ക്കും വിധേയയാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ബാലനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പീഡനത്തിനിരയായ പെൺകുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP