Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ്മീരിൽ തമുന ഗ്രാമത്തിൽ ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടപ്പോൾ എട്ട് പേർക്ക് പരിക്ക്; ഏറ്റ്മുട്ടൽ തുടരുന്നു

കാശ്മീരിൽ തമുന ഗ്രാമത്തിൽ ഭീകരരും സേനയും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടപ്പോൾ എട്ട് പേർക്ക് പരിക്ക്; ഏറ്റ്മുട്ടൽ തുടരുന്നു

ശ്രീനഗർ:കാശ്മീരിലെ പുൽവാമയിലുള്ള തമുന ഗ്രാമത്തിൽ സുരക്ഷാസേനയും പ്രാദേശിക ഭീകരവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടൽ നടക്കുന്നതിനിടെ സുരക്ഷാസേനയ്ക്കുനേരെ പ്രതിഷേധക്കാർ കല്ലെറിയുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിനിടെ ഒരു കൗമാരക്കാരനും മരിച്ചു.പതിനഞ്ചുകാരനായ ഫൈസാൻ അഹമ്മദ് ഖാനാണ് വെടിയേറ്റു മരിച്ചത്.

എട്ടു സാധാരണക്കാർക്കും പരിക്കേറ്റിട്ടുണ്ട്.ഭീകരാവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന പ്രദേശത്ത് എത്തിയത്.ഊഹാപോഹങ്ങൾ പടരുന്നത് തടയുന്നതിന്റെ ഭാഗമായി അധികൃതർ പുൽവാമയിൽ ഇന്റർനെറ്റ്- മൊബൈൽ സേവനങ്ങൾ താത്കാലികമായി റദ്ദാക്കിയതായി ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP