Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ സൈനിക നീക്കങ്ങൾക്ക് ശക്തിപകരാൻ കൂടുതൽ യുദ്ധവിമാനങ്ങൾ; പുതുതായി വ്യോമസേനയുടെ ഭാഗമായത് മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ

ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ സൈനിക നീക്കങ്ങൾക്ക് ശക്തിപകരാൻ കൂടുതൽ യുദ്ധവിമാനങ്ങൾ; പുതുതായി വ്യോമസേനയുടെ ഭാഗമായത് മൂന്ന് റഫാൽ യുദ്ധ വിമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ മൂന്ന് റഫാൽ വിമാനങ്ങൾ കൂടി. പശ്ചിമ ബംഗാളിലെ ഹസിമാര എയിർബേസിൽ നടന്ന ചടങ്ങിൽ മൂന്ന് റാഫൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമ സേനയുടെ നൂറ്റിയൊന്നാം സ്‌ക്വാഡ്രന്റെ ഭാഗമായി. വ്യോമസേന മേധാവി ആർ.കെ.എസ് ബദൗരിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.

ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ സൈനിക നീക്കങ്ങൾക്ക് ശക്തി പകരുന്നതാണ് ഇത്. നിലവിൽ 26 റഫാൽ വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് ഉള്ളത്. റഫാൽ വിമാനങ്ങളുടെ ആദ്യ സ്‌ക്വാഡ്രൺ അംബാലയിലെ എയർ ഫോഴ്സ് സ്റ്റേഷൻ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഒരു സ്‌ക്വാഡ്രണിൽ 18 യുദ്ധവിമാനങ്ങളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP