Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെഹബൂബ മുഫ്തിയുടെ പരാമർശങ്ങൾ വേദനിപ്പിക്കുന്നത്; പിഡിപിയിൽ നിന്ന് മൂന്ന് നേതാക്കൾ രാജിവെച്ചു

മെഹബൂബ മുഫ്തിയുടെ പരാമർശങ്ങൾ വേദനിപ്പിക്കുന്നത്; പിഡിപിയിൽ നിന്ന് മൂന്ന് നേതാക്കൾ രാജിവെച്ചു

സ്വന്തം ലേഖകൻ

ശ്രീനഗർ: മെഹബൂബ മുഫ്തി നയിക്കുന്ന പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് മൂന്ന് നേതാക്കൾ രാജിവെച്ചു. ടി.എസ് ബജ്വ, വേദ് മഹാജൻ, ഹുസൈൻ എ. വഫ, എന്നിവരാണ് രാജിവെച്ച് പുറത്തുപോയത്. മെഹബൂബ മുഫ്തിയുടെ ചില പ്രസ്താവനകളാണ് തങ്ങളെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. മുഫ്തിയുടെ ചില പരാമർശങ്ങളും പ്രസ്താവനകളും രാജ്യസ്നേഹ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ഇത്തരം പരാമർശങ്ങൾ തങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് നേതാക്കൾ പ്രതികരിച്ചു.

നേരത്തെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയ ഭരണഘടനാ ഭേദഗതി പിൻവലിക്കുന്നതുവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഇന്ത്യൻ പതാക കൈവശം വെയ്ക്കാനോ തനിക്ക് താല്പര്യമില്ലെന്ന് മുഫ്തി പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിനെ കൊള്ളക്കാർ എന്ന് വിളിച്ചായിരുന്നു മുഫ്തിയുടെ പരാമർശം. കശ്മീരിന്റെ പ്രത്യേക പതാക പുനഃസ്ഥാപിക്കണമെന്നും അവർ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് നിരവധി പേർ മുഫ്തിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ റദ്ദാക്കിയ 2019 ഓഗസ്റ്റ് 5 മുതൽ മെഹബൂബ മുഫ്തി തടവിലായിരുന്നു. ആദ്യം സർക്കാർ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വീട്ടിലുമായി തടവിലാക്കുകയായിരുന്നു. ഒക്ടോബർ 13 നാണ് മെഹബൂബ മുഫ്തി തടങ്കലിൽ നിന്ന് മോചിതയായത്. ഒരു വർഷത്തിലേറെയാണ് മുഫ്തി തടങ്കലിൽ കഴിഞ്ഞത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ജൂലൈയിൽ മുഫ്തിയുടെ തടങ്കൽ മൂന്ന് മാസം കൂടി നീട്ടിയിരുന്നു. പബ്ലിക് സേഫ്റ്റി ആക്റ്റ് പ്രകാരമാണ് പിന്നീട് തടങ്കൽ കാലാവധി നീട്ടിയെതെന്നായിരുന്നു സർക്കാർ പറഞ്ഞത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP