Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതിയും സംഘവും അറുപത്തഞ്ചുകാരനെ വിശ്വസിപ്പിച്ചത് ഡേറ്റിങ് ആപ്പിൽ അംഗമാക്കാം എന്ന്; ഇഷ്ടമുള്ള പെൺകുട്ടികളെ ഇഷ്ടമുള്ള സ്ഥലത്ത് കിട്ടും എന്ന് കരുതിയ വൃദ്ധന് നഷ്ടമായത് 73.5 ലക്ഷം രൂപ; യുവതി ഉൾപ്പെടെ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസും

യുവതിയും സംഘവും അറുപത്തഞ്ചുകാരനെ വിശ്വസിപ്പിച്ചത് ഡേറ്റിങ് ആപ്പിൽ അംഗമാക്കാം എന്ന്; ഇഷ്ടമുള്ള പെൺകുട്ടികളെ ഇഷ്ടമുള്ള സ്ഥലത്ത് കിട്ടും എന്ന് കരുതിയ വൃദ്ധന് നഷ്ടമായത് 73.5 ലക്ഷം രൂപ; യുവതി ഉൾപ്പെടെ മൂന്നംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഡേറ്റിങ് ആപ്പിൽ അംഗത്വം നൽകാം എന്ന് വിശ്വസിപ്പിച്ച് 65കാരനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ ഒരു യുവതിയും ട്രാൻസ്ജെന്ററും മൂന്നംഗ സംഘം പിടിയിൽ. ഖർഗാർ സ്വദേശിയായ 65 കാരനെ പറ്റിച്ച സംഭവത്തിൽ സ്നേഹ എന്ന മഹി ദാസ് (25), പ്രബിർ സഹ (35), അർണബ് റോയ് (26 എന്നിവരാണ് അറസ്റ്റിലായത്. കോൾ സെന്റർ നടത്തിപ്പുകാരി എന്ന വ്യാജേനയാണ് സ്‌നേഹ എന്ന മഹി ദാസ് ഇയാളെ ബന്ധപ്പെടുന്നത്.

65 വയസുകാരനെ പറ്റിച്ച് 73.5 ലക്ഷം രൂപയാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്. 2018ൽ മുംബൈയിലാണ് സംഭവമുണ്ടായത്. ലൊകാന്റോ ഡേറ്റിങ് സർവീസസിലും സ്പീഡ് ഡേറ്റിങ്ങിലും മെമ്പർഷിപ്പ് നൽകാം എന്നായിരുന്നു വാഗ്ദാനം. ഇതിലൂടെ ആഗ്രഹിക്കുന്ന ദിവസത്തിലും സ്ഥലത്തും പെൺകുട്ടികൾ എത്തുമെന്ന് സംഘം ഇയാളെ പറഞ്ഞ് വിശ്വസിപ്പിച്ചു.

തുടർന്ന് അദ്ദേഹം പണം അടച്ച് അംഗത്വം എടുത്തു. എന്നാൽ ഡേറ്റ് ചെയ്യാൻ പെൺകുട്ടികൾ ലഭിക്കാതായതോടെ മെമ്പർഷിപ്പ് കാൻസൽ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ കാൻസലേഷൻ ചാർജായി വലിയ തുകയാണ് ഇവർ ഈടാക്കിയത്. അതിനുശേഷം പെൺകുട്ടികളെ ആവശ്യപ്പെട്ടു എന്നു പറഞ്ഞ് പരാതി നൽകുമെന്ന് തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി. പേടിപ്പിക്കാനായി ലീഗൽ നോട്ടീസും അടച്ചു.

നിയമ നടപടി പേടിച്ച് വിവിധ അക്കൗണ്ടുകളിലേക്കായി 73.5 ലക്ഷം രൂപയാണ് അദ്ദേഹം അയച്ചുകൊടുത്തത്. സമൂഹത്തിൽ അപമാനിക്കപ്പെടുമോ എന്ന് ഭയന്നാണ് പണം അടച്ചത്. ഭീഷണി തുടർന്നതോടെ അവസാനം പൊലീസിനെ സമീപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP