Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അദ്ധ്യാപകർക്കെതിരെ നടപടി എടുക്കണം; ഇല്ലാത്ത പക്ഷം സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെ കാണേണ്ടിവരിക ആത്മഹത്യ ചെയ്ത നിലയിലെന്നും ഐഐടി ഡയറക്ടർക്ക് ലഭിച്ച ഭീഷണി കത്ത്

ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അദ്ധ്യാപകർക്കെതിരെ നടപടി എടുക്കണം; ഇല്ലാത്ത പക്ഷം സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരെ കാണേണ്ടിവരിക ആത്മഹത്യ ചെയ്ത നിലയിലെന്നും ഐഐടി ഡയറക്ടർക്ക് ലഭിച്ച ഭീഷണി കത്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഐഐടി ഡയറക്ടർ ഭാസ്‌കർ രാമമൂർത്തിക്ക് ഭീഷണി കത്ത്. മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആരോപണ വിധേയരായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കത്ത്. നടപടി ഇല്ലാത്ത പക്ഷം ഇവർ ആത്മഹത്യ ചെയ്ത നിലയിൽ കാണേണ്ടി വരുമെന്നാണ് ഭീഷണി. കത്ത് ലഭിച്ചതിനെ തുടർന്ന് ഡയറക്ടർ കോട്ടൂർപുരം പൊലീസിൽ പരാതി നൽകി.

ഫാത്തിമയുടെ മരണത്തിൽ പൊലീസിനും ഐഐടി അധികൃതർക്കുമെതിരെ കൂടുതൽ ആരോപണവുമായി പിതാവ് ലത്തീഫ് നേരത്തെ രംഗത്തെത്തിയിരുന്നു. ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയുടെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും തൂങ്ങിമരിച്ചെന്ന് പറയുന്ന കയറിൽ കുരുക്കില്ലായിരുന്നുവെന്നും പിതാവ് ലത്തീഫ് പറഞ്ഞു.

പൊലീസ് ശ്രമിച്ചത് രേഖകൾ നശിപ്പിക്കാനാണ്. പോസ്റ്റ്മോർട്ടം വീഡിയോ എടുക്കുകയോ വിരലടയാളം ശേഖരിക്കുകയോ ചെയ്തില്ലെന്നും കൃത്യമായ തെളിവു ശേഖരണമുണ്ടായില്ലെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP