Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജീവ് ഗാന്ധി വധമാതൃകയിൽ നരേന്ദ്ര മോദിക്ക് ഭീഷണി; പൂണെ പൊലീസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നിസ്സാരമാക്കി തള്ളി കോൺഗ്രസ്; ജനവികാരം മോദിക്ക് എതിരാകുമ്പോഴുള്ള പതിവ് തന്ത്രമെന്ന് പരിഹാസം

രാജീവ് ഗാന്ധി വധമാതൃകയിൽ നരേന്ദ്ര മോദിക്ക് ഭീഷണി; പൂണെ പൊലീസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നിസ്സാരമാക്കി തള്ളി കോൺഗ്രസ്; ജനവികാരം മോദിക്ക് എതിരാകുമ്പോഴുള്ള പതിവ് തന്ത്രമെന്ന് പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഭീമ കൊറോവ് കലാപവുമായി ബന്ധപ്പെട്ട് പൂന പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചു പേരിൽ ഒരാളുടെ വീട്ടിൽനിന്നു ലഭിച്ച കത്തിലാണ് ഈ വിവരമുള്ളതെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ചയാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

ഭീമ കൊറോവ് കലാപവുമായി ബന്ധപ്പെട്ട് ദളിത് സാമൂഹ്യപ്രവർത്തകരായ സുധീർ ധവാലെ, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റാവത്ത്, ഷോമ സെൻ, റോണ വിൽസണ് എന്നിവരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മലയാളിയായ റോണ വിൽസണിന്റെ വീട്ടിൽ നിന്ന് കത്ത് ലഭിച്ചെന്നാണു പൊലീസ് അവകാശപ്പെടുന്നത്. മോദിയുടെ പേര് പരാമർശിക്കാതെയാണ് ജില്ലാ ഗവണ്മെന്റ് പ്ലീഡർ കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ചത്. അറസ്റ്റിലായ മഹേഷ് റാവത്ത് മുൻ പ്രധാനമന്ത്രിയുടെ ഗ്രാമവികസന പരിപാടികളുടെ മേൽനോട്ടക്കാരനായിരുന്നു.മറ്റൊരു രാജീവ് ഗാന്ധി സംഭവത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഇത് ആത്മഹത്യാപരമായിരിക്കാം. പരാജയപ്പെടുകയും ചെയ്യാം. എന്നിരുന്നാലും പാർട്ടി ഈ പ്രമേയത്തിൽ ഉറച്ചു നിക്കണം. ഇതായിരുന്നു കത്തിലെ പരാമർശം.

 അതേസമയം, പൂന പൊലീസിന്റെ റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. മുഖം വികൃതമാകുമ്പോഴൊക്കെ വധിക്കാൻ നീക്കം എന്ന വാർത്തയുണ്ടാക്കുന്ന മോദിയുടെ പഴയകാല തന്ത്രമാണ് ഇവിടെയും നടപ്പാകുന്നതെന്ന് കോൺഗ്രസ് മഹാരാഷ്ട്ര നേതൃത്വം പരിഹസിച്ചു

ഇത് മോദി മുഖ്യമന്ത്രി കാലം തൊട്ടേ പുറത്തിറക്കുന്ന തന്ത്രമാണ്. എന്നൊക്കെ ജനവികാരം മോദിക്ക് എതിരെ വന്നിട്ടുണ്ടോ അന്നൊക്കെ വധശ്രമം എന്ന വാർത്തയും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിലെ സത്യാവസ്ഥ അന്വേഷിക്കണം'. കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP